കെ റെയിൽ പദ്ധതിയിൽ ബഫർ സോണില്ലെന്ന പ്രസ്താവന തിരുത്തി മന്ത്രി സജി ചെറിയാൻ

0

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ ബഫർ സോണില്ലെന്ന പ്രസ്താവന തിരുത്തി മന്ത്രി സജി ചെറിയാൻ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ബഫർ സോണുണ്ടാകുമെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ മലക്കംമറിച്ചിൽ.

ബ​ഫ​ർ സോ​ണി​ൽ പാ​ർ​ട്ടി സെ​ക്രട്ട​റി പ​റ​ഞ്ഞ​താ​ണ് ശ​രി. ത​നി​ക്ക് തെ​റ്റു പ​റ്റി​യ​താ​കാ​മെ​ന്നും എ​ല്ലാ മ​നു​ഷ്യ​ർ​ക്കും തെ​റ്റു പ​റ്റാ​മ​ല്ലോ​യെ​ന്നും സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു. കെ ​റെ​യി​ലി​ൽ ഒ​രു മീ​റ്റ​ർ പോ​ലും ബ​ഫ​ർ സോ​ണി​ല്ലെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സ​ജി ചെ​റി​യാ​ൻ അ​വ​കാ​ശ​പ്പെ​ട്ട​ത്.

ഇ​തി​നു പി​ന്നാ​ലെ മ​ന്ത്രി​യെ തി​രു​ത്തി പ​ത്ത് മീ​റ്റ​ർ ബ​ഫ​ർ സോ​ൺ എ​ന്നാ​യി​രു​ന്നു കെ ​റെ​യി​ൽ എം​ഡി​യു​ടെ വി​ശ​ദീ​ക​ര​ണം. പ​ദ്ധ​തി​യി​ൽ ബ​ഫ​ർ സോ​ൺ ഉ​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞ​ത​ല്ല, കെ ​റെ​യി​ൽ എം​ഡി പ​റ​ഞ്ഞ​താ​ണ് ശ​രി​യെ​ന്ന് പിന്നാലെ കോ​ടി​യേ​രി മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here