അടിവസ്ത്രത്തിന് മുകളിലൂടെയുള്ള ലൈംഗികാതിക്രമവും ബലാത്സംഗത്തിന്റെ പരിധിയില്‍ വരുമെന്ന് മേഘാലയ ഹൈക്കോടതി

0

ഷില്ലോങ്ങ്: അടിവസ്ത്രത്തിന് മുകളിലൂടെയുള്ള ലൈംഗികാതിക്രമവും ബലാത്സംഗത്തിന്റെ പരിധിയില്‍ വരുമെന്ന് മേഘാലയ ഹൈക്കോടതി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 375 (ബി) വകുപ്പ് പ്രകാരമുള്ള കുറ്റം പ്രതിക്കെതിരെ ചുമത്താന്‍ അര്‍ഹനാണെന്ന് കീഴ്‌ക്കോടതി വിധി ശരിവെച്ച് ഹൈക്കോടതി പറഞ്ഞു.

10 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. 2006ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം നടന്ന വൈദ്യപരിശോധനയ്ക്കിടയിലും സ്വകാര്യ ഭാഗത്ത് പെണ്‍കുട്ടിക്ക് വേദന അനുഭവപ്പെട്ടിരുന്നതായി കോടതി വ്യക്തമാക്കി. മെഡിക്കല്‍ റിപ്പോര്‍ട്ട് ബലാത്സംഗം സ്ഥിരീകരിക്കുന്നുണ്ട്. കുട്ടിയുടെ അടിവസ്ത്രം മാറ്റിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടി ബലാത്സംഗ കുറ്റം നിലനില്‍ക്കില്ല എന്ന പ്രതിയുടെ വാദം കോടതി തള്ളി. ലൈംഗികബന്ധം നടന്നു എന്നതിന് ആവശ്യമായ തെളിവുകള്‍ ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

2018ലാണ് വിചാരണ കോടതി പ്രതിയെ ശിക്ഷിച്ചത്. 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പത്തുവര്‍ഷം തടവും 25000 രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്. ഇതിനെതിരെ പ്രതി സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. അടിവസ്ത്രങ്ങള്‍ മാറ്റാത്തതിനാല്‍ തനിക്കെതിരെയുള്ള ബലാത്സംഗ കുറ്റം നിലനില്‍ക്കില്ല എന്നതായിരുന്നു പ്രതിയുടെ വാദം. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ബലാത്സംഗം നടന്നതിന്റെ തെളിവാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here