മാന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്‌ഞ ഇന്ന്‌: പ്രതീക്ഷിക്കുന്നത്‌ രണ്ടു ലക്ഷം പേരെ

0

അമൃത്‌സര്‍: പഞ്ചാബ്‌ മുഖ്യമന്ത്രിയായി മുഖ്യമന്ത്രി ഭഗവന്ത്‌ മാന്‍ അധികാരമേല്‍ക്കുന്ന ചടങ്ങ്‌ ആഘോഷമാക്കാന്‍ ആം ആദ്‌മി പാര്‍ട്ടി. ധീരരക്‌തസാക്ഷി ഭഗത്‌ സിങിന്റെ ജന്മഗ്രാമമായ ഖട്‌കര്‍ കലാനില്‍ നടക്കുന്ന ചടങ്ങിനായി 150 ഏക്കര്‍ ഗോതമ്പ്‌ പാടം താത്‌കാലികമായി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്‌. ഇതിനായി ഏക്കറിന്‌ 45,000 രൂപ കര്‍ഷകര്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ഇത്രയും സ്‌ഥലത്തെ കൃഷി വെട്ടിനീക്കി. സത്യപ്രതിജ്‌ഞാ വേദിക്കായി 50 ഏക്കര്‍ സ്‌ഥലമാണു നീക്കിവച്ചിട്ടുള്ളതെന്നു പഞ്ചാബ്‌ അഡീ. ചീഫ്‌ സെക്രട്ടറി എ. വേണു പ്രസാദ്‌ അറിയിച്ചു. 50 ഏക്കര്‍ സ്‌ഥലം പാര്‍ക്കിങ്ങിനായി നീക്കിവയ്‌ക്കും.
രണ്ട്‌ ലക്ഷം പേരെ പ്രതീക്ഷിച്ചു കൊണ്ടുള്ള ഒരുക്കങ്ങളാണ്‌ ഖത്‌കര്‍ കാല്‍ ഗ്രാമത്തില്‍ ഇപ്പോള്‍ നടത്തുന്നതെന്ന്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ചീഫ്‌ സെക്രട്ടറിയടക്കം ഉന്നതഉദ്യോഗസ്‌ഥര്‍ സത്യപ്രതിജ്‌ഞാ ചടങ്ങ്‌ വിജയമാക്കാന്‍ ഗ്രാമത്തില്‍ ക്യാംപ്‌ ചെയ്യുന്നുണ്ട്‌. ആയിരങ്ങളെ ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ കൂറ്റന്‍ പന്തലും പാര്‍ക്കിങ്‌ സ്‌ഥലവും നിര്‍മ്മിക്കുന്നുണ്ട്‌. പാര്‍ക്കിങ്‌, പൊതുജനങ്ങള്‍ക്കുള്ള ഭക്ഷണം, വെള്ളം, സ്‌റ്റേജ്‌, വൈദ്യുതി വിതരണം, ശുചീകരണം, ആരോഗ്യം, ക്രമസമാധാനം, സുരക്ഷ എന്നിങ്ങനെ എല്ലാ സജ്‌ജമാക്കി സത്യപ്രതിജ്‌ഞ വിജയിപ്പിക്കാനുള്ള ഓട്ടത്തിലാണ്‌ ഉദ്യോഗസ്‌ഥര്‍. ജലന്ധര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക്‌ സര്‍ക്കാര്‍ ഇന്ന്‌ അവധി പ്രഖ്യാപിച്ചു. ഗതാഗത നിയന്ത്രണത്തിനു കൂടുതല്‍ പോലീസുകാരെ വിന്യസിപ്പിച്ചിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here