കടയ്ക്കലില്‍ തിരുവാതിര മഹോത്സവത്തിനിടെ പെണ്‍കുട്ടികളെ ഉപദ്രവിച്ചയാള്‍ പിടിയില്‍

0

കടയ്ക്കലില്‍ തിരുവാതിര മഹോത്സവത്തിനിടെ പെണ്‍കുട്ടികളെ ഉപദ്രവിച്ചയാള്‍ പിടിയില്‍. കടയ്ക്കല്‍ പന്തളം മുക്ക് സ്വദേശി കിട്ടു എന്നു വിളിക്കുന്ന വിപിനാണ് കടയ്ക്കല്‍ പോലീസിന്റെ പിടിയിലായത്. അന്വേഷണത്തിനായി പോയ പോലീസ് ഉദ്യോഗസ്ഥനെയും പ്രതി ആക്രമിച്ചിരുന്നു.

ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കടയ്ക്കല്‍ ദേവി ക്ഷേത്രത്തില്‍ നടന്ന തിരുവാതിര ഉല്‍സവത്തിനിടെ വിപിന്‍ സ്ത്രീകളെ കടന്നു പിടിച്ചെന്നായിരുന്നു പരാതി. ശല്യം രൂക്ഷമായതോടെ സ്ത്രീകള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ സമീപിച്ചു.

പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരനെയും വിപിന്‍ ആക്രമിച്ചു. പോലീസ് ഉദ്യോഗസ്ഥന്റെ കാലിന് ഗുരുതര പരുക്കേറ്റു. പിന്നീട് കൂടുതല്‍ പോലീസ് എത്തി വിപിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here