കെ റെയിലിന് ബദലായി ഫ്‌ളൈ ഇൻ കേരള നിർദേശം വെച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

0

തിരുവനന്തപുരം: കെ റെയിലിന് ബദലായി ഫ്‌ളൈ ഇൻ കേരള നിർദേശം വെച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കെഎസ്ആർടിസിയുടെ ടൗൺ‍‍ ടു ടൗൺ സർവീസ് പോലെ വിമാന സർവീസാണ് കോൺഗ്രസിന്റെ പുതിയ നിർദ്ദേശം. കാസർകോട് നിന്നും മൂന്ന് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്താം. വിശദമായ രൂപരേഖ ഫേസ്ബുക്ക് പേജ് വഴി നിർദേശിച്ചിരിക്കുകയാണ് കെ സുധാകരൻ. ചെലവ് 1000 കോടി രൂപ മാത്രമേ ആകൂ എന്നാണ് സുധാകരന്റെ അവകാശവാദം.

എല്ലാമണിക്കൂറിലും ഓരോ ദിശയിലും വിമാനങ്ങൾ ഉണ്ടെന്ന് കരുതുക.അത്, തൊടെടടുത്ത എയർപോർട്ടിൽ അരമണിക്കൂർ ലാൻഡ് ചെയ്യും. അതായത് മംഗലാപുരത്ത് നിന്നും രാവിലെ ഏഴിന് പുറപ്പെടുന്ന ഒരാൾ പത്തരയാകുമ്പോൾ തിരുവനന്തപുരത്ത് എത്തും. അത് പോല തിരുവനന്തപുരത്ത് നിന്ന് വൈകീട്ട് അഞ്ചിന് പുറപ്പെട്ടാൽ ഏഴരയാകുമ്പോൾ കണ്ണൂരെത്താം.നമുക്ക് ഈ പദ്ധതിയക്ക് ഫ്‌ളൈ ഇൻ കേരള എന്ന് പേരിടാമെന്ന് അദ്ദേഹം പറഞ്ഞു. കെ റയിലും കെ ഫോണും, കൊക്കോണിക്‌സുമൊക്കെ കേട്ട് നമ്മൾ മടുത്തില്ലേ? പറക്കും കേരളമെന്നും കേരളത്തിലൂടെ പറക്കാമെന്നും അർത്ഥമാക്കുന്നു ഫ്‌ളൈ ഇൻ കേരള എന്ന പ്രയോഗം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫ്‌ളൈ ഇൻ കേരള വിമാനങ്ങളിൽ റിസർവേഷൻ നിർബന്ധമില്ല,എയർപോർട്ടിൽ എത്തിയിട്ട് ടിക്കറ്റെടുത്താൽ മതി. ഇനി റിസർവേഷൻ ഉണ്ടെങ്കിലും അഥവാ ലേറ്റ് ആയാൽ പണം നഷ്ടപ്പെടില്ല. ഒൻപത് മണിക്കുള്ള ഫ്‌ളൈറ്റ് കിട്ടിയില്ലെങ്കിൽ പത്ത് മണിക്ക് ഉള്ളതിന് പോകാം. അത് പോലെ നിരക്ക് കൂടുന്നതിനനുസരിച്ച് ടിക്കറ്റ് വില കൂടുന്ന സമ്പ്രദായം ഉണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ആദ്യത്തെ ടിക്കറ്റിനും അവസാനത്തെ ടിക്കറ്റിനും ഒരേ വിലയായിരിക്കും എല്ലാ അർത്ഥത്തിലും ഒരു എസി ബസ് പോലെ.

ചെക്കിൻ ലഗേജ് ഉള്ളവർ മണിക്കൂർ മുൻപേയും അല്ലാത്തവർ അരമണിക്കൂർ മുൻപേ എത്തിയാൽ മതി ഇനി അഥവാ ഫ്‌ളൈറ്റ് നിറഞ്ഞെങ്കിൽ പരമാവധി അരമണിക്കൂർ കാത്തു നിൽക്കേണ്ട കാര്യമുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പദ്ധതി വിജയിച്ചാൽ എല്ലാ അര മണിക്കൂറിലും വിമാനമുണ്ടാകും .
ഈ പദ്ധതിയെ കുറിച്ചുള്ള ചർച്ചകൾ വരും ദിവസങ്ങളിൽ സജീവമാക്കാനും അങ്ങനെ, കെറിയിലിനു ബദലെന്ന ആശയത്തിന് പൊതു സ്വീകാര്യത കൊണ്ടു വരാനുമാണ് കെപിസിസി നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here