മാനസീക വെല്ലുവിളി നേരിടുന്ന നാനൂറോളം പേരെ സംരക്ഷിക്കുന്ന കൂവപ്പടി ബെത്ലഹേം അഭയ ഭവന് കൈത്താങ്ങാവാൻ പുതിയ സംരംഭം

0

പെരുമ്പാവൂർ: മാനസീക വെല്ലുവിളി നേരിടുന്ന നാനൂറോളം പേരെ സംരക്ഷിക്കുന്ന കൂവപ്പടി ബെത്ലഹേം അഭയ ഭവന് കൈത്താങ്ങാവാൻ പുതിയ സംരംഭം.

സെൻ്റ് മേരീസ് ഗാർമെൻ്റ്സ് ആൻ്റ് പാക്കേജിംഗിൻ്റെയും വസ്ത്ര ബ്രാൻഡായ മിമികോയുടേയും ഉദ്ഘാടനം കോടനാട് സർക്കിൾ ഇൻസ്പെക്ടർ സജി മർക്കോസ് നിർവഹിച്ചു. ഫാദർ ജോസ് തച്ചിൽ ആശിർവാദം നടത്തി.

മിമികോ എന്ന ബ്രാൻഡ് നെയിമിൽ ഓഫ് ലൈനായും ഓൺലൈനായും വസ്ത്രങ്ങൾ വിപണിയിൽ എത്തിക്കുമെന്ന് അഭയ ഭവൻ ഡയറക്ടർ മേരി എസ്തപ്പാൻ പറഞ്ഞു. ചടങ്ങിൽ സ്വാഗതം ആശംസിച്ച് സാരിക്കുകയായിരുന്നു അവർ. ജാൻസി ജോർജ് നന്ദി രേഖപ്പെടുത്തി.

അതിവിദഗ്ദരായ തൊഴിലാളികളും അത്യാധുനിക മെഷീനുകളുമാണ് സെൻ്റ് മേരീസ് ആൻ്റ് പാക്കേജിംഗ് എന്ന സ്ഥാപനത്തിൻ്റെ പ്രത്യേകത. നിർമാണത്തിൻ്റെ ഓരോ ഘട്ടത്തിലും ഗുണനിലവാരം പരിശോദിച്ച് ഉറപ്പ് വരുത്താനും പ്രത്യേക സംവിധാനങ്ങൾ ഉണ്ട്. മാനസീക വെല്ലുവിളി നേരിടുന്ന നൂറു കണക്കിന് മനുഷ്യർക്ക് അഭയമേകുന്ന സ്ഥാപനമാണ് ബെത്ലഹേം അഭയഭവൻ. പുതിയ സംരംഭം അഭയഭവൻ്റെ പ്രവർത്തനങ്ങൾക്ക് കരുത്തേകുമെന്നാണ് കരുതുന്നതെന്ന് മേരി എസ്തപ്പാൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here