സിൽവർലൈൻ പദ്ധതിക്കെതിരെ സമരങ്ങൾ ശക്തി പ്രാപിക്കുന്നതിനിടെ കെ–റെയിൽ എംഡി വി.അജിത് കുമാർ റെയിൽവേ ബോർഡ് അധികൃതരുമായി കൂടിക്കാഴ്ച നടത്തി

0

തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതിക്കെതിരെ സമരങ്ങൾ ശക്തി പ്രാപിക്കുന്നതിനിടെ കെ–റെയിൽ എംഡി വി.അജിത് കുമാർ റെയിൽവേ ബോർഡ് അധികൃതരുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.

വിശദമായ പദ്ധതി റിപ്പോർട്ടിന് (ഡിപിആർ) എത്രയും വേഗം അംഗീകാരം നേടിയെടുക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണു ചർച്ച. ഡൽഹിയിൽ തങ്ങുന്ന എംഡി ഇന്നു റെയിൽവേ മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥരെ കാണും.

പദ്ധതിക്കു കേന്ദ്ര അംഗീകാരം കിട്ടുന്നതിനു മുൻപ് കല്ലിടലും മറ്റുമായി സർക്കാർ മുന്നോട്ടു പോകുന്നതെന്തിനാണെന്ന ചോദ്യം സമരക്കാർ ഉയർത്തുന്നുണ്ട്.

സ്ഥലമേറ്റെടുക്കുന്നതിനെക്കുറിച്ചുള്ള ആശങ്കയ്ക്കൊപ്പം, കല്ലിട്ട് അതിർത്തി നിർണയിച്ച ശേഷം ഡിപിആർ കേന്ദ്രം തള്ളിയാൽ സ്ഥലത്തിന്റെ ഭാവി എന്താകുമെന്ന ആശങ്കയും സ്ഥലം ഉടമകൾക്കുണ്ട്.

Leave a Reply