ആത്മവിശ്വാസത്തിനും നിശ്ചയദാർഢ്യത്തിനും മുൻപിൽ ശാരീരിക പരിമിതികൾ ഒരിക്കലും തടസമാകില്ലെന്ന് ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ് ജിയാ റായ്

0

കൊച്ചി: ആത്മവിശ്വാസത്തിനും നിശ്ചയദാർഢ്യത്തിനും മുൻപിൽ ശാരീരിക പരിമിതികൾ ഒരിക്കലും തടസമാകില്ലെന്ന് ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ് ജിയാ റായ് എന്ന 13 വയസുകാരി. 13 മണിക്കൂറും പത്തുമിനിറ്റും കൊണ്ട് പാക് കടലിടുക്ക് (ഗൾഫ് ഓഫ് മാന്നാർ) നീന്തിക്കടന്നാണ് ജന്മനാ ഓട്ടിസം ബാധിച്ച കുട്ടിയായ ജിയാ റിക്കാർഡ് കുറിച്ചത്.

ആത്മവിശ്വാസത്തിനും നിശ്ചയദാർഢ്യത്തിനും മുൻപിൽ ശാരീരിക പരിമിതികൾ ഒരിക്കലും തടസമാകില്ലെന്ന് ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ് ജിയാ റായ് 1
ആത്മവിശ്വാസത്തിനും നിശ്ചയദാർഢ്യത്തിനും മുൻപിൽ ശാരീരിക പരിമിതികൾ ഒരിക്കലും തടസമാകില്ലെന്ന് ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ് ജിയാ റായ് 2

ഐ​എ​ന്‍​എ​സ് കു​ഞ്ഞാ​ലി​യി​ലെ എം​സി-​എ​ടി ആം​സ് 2 ആ​യ മ​ദ​ന്‍ റാ​യി​യു​ടെ മ​ക​ളാ​ണ് ജി​യ റാ​യ്. പാ​ക് ക​ട​ലി​ടു​ക്ക് നീ​ന്തി​ക്ക​ട​ക്കു​ന്ന പ്രാ​യം​കു​റ​ഞ്ഞ​തും വേ​ഗ​ത​യേ​റി​യ​തു​മാ​യ വ​നി​ത​യു​മാ​യി ജി​യ. ബു​ല​ചൗ​ധ​രി 13 മ​ണി​ക്കൂ​ര്‍ 52 മി​നി​റ്റു​കൊ​ണ്ട് നീ​ന്തി 2004ല്‍ ​സ്ഥാ​പി​ച്ച റി​ക്കാ​ര്‍​ഡാ​ണ് ഇ​തോ​ടെ പ​ഴ​ങ്ക​ഥ​യു​മാ​യ​ത്.

20ന് പുലര്‍ച്ചെ 4.22ന് ശ്രീലങ്കയിലെ തലൈമന്നാറില്‍ നിന്നും ആരംഭിച്ച നീന്തല്‍ വൈകുന്നേരം അഞ്ചരയോടെ ധനുഷ്‌കോടിയില്‍ എത്തി. തമിഴ്‌നാട് ഡിജിപി ഡോ. സി. ശൈലേന്ദ്രബാബു അരിച്ചാല്‍ മുനൈ ബീച്ചില്‍ ജിയയെ സ്വീകരിച്ചു.

ആത്മവിശ്വാസത്തിനും നിശ്ചയദാർഢ്യത്തിനും മുൻപിൽ ശാരീരിക പരിമിതികൾ ഒരിക്കലും തടസമാകില്ലെന്ന് ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ് ജിയാ റായ് 3

ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ്, ഓ​ട്ടി​സം അ​വ​യ​ര്‍​ന​സ്, ഇ​ന്ത്യ-​ശ്രീ​ല​ങ്ക ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്ത​ല്‍ എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി പാ​രാ സ്വി​മ്മിം​ഗ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യാ​ണ് നീ​ന്ത​ലി​ന് നേ​തൃ​ത്വം കൊ​ടു​ത്ത​ത്. ശ്രീ​ല​ങ്ക​ന്‍ നേ​വി​യു​ടെ​യും ഇ​ന്ത്യ​ന്‍ നേ​വി​യു​ടെ​യും സ​ഹാ​യ​വും ഉ​ണ്ടാ​യി​രു​ന്നു.

പെ​ട്ടെ​ന്ന് സ്വ​ഭാ​വം മാ​റു​ന്ന ക​ട​ലി​ടു​ക്ക് കൂ​ടി​യാ​ണ് പാ​ക് ക​ട​ലി​ടു​ക്ക്. യാ​ത്ര​യ്ക്കു മു​മ്പ് അ​തി​വേ​ഗ​ത​യി​ലു​ള്ള കാ​റ്റ് ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യാ​ണ് ജി​യാ നീ​ന്ത​ലി​ലേ​ക്ക് വ​ന്ന​ത്. അ​വി​ടെ നി​ന്നും അ​ത് ജി​യ​യു​ടെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ക​യാ​യി​രു​ന്നു. എ​ല്ലാ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലു​മാ​യി ഏ​ഴു​ക​ട​ലു​ക​ള്‍ നീ​ന്തി​ക്ക​ട​ന്നി​ട്ടു​ണ്ട് ഈ ​കൊ​ച്ചു​മി​ടു​ക്കി.

മു​മ്പ് അ​റ​ബി​ക്ക​ട​ലി​ലെ ഏ​റ്റ​വും അ​പ​ക​ടം പി​ടി​ച്ച വ​ര്‍​ളി സീ​ലി​ങ്ക് മു​ത​ല്‍ ഇ​ന്ത്യാ​ഗേ​റ്റ് വ​രെ 36 കി​ലോ​മീ​റ്റ​ര്‍ ഈ ​പാ​രാ​സ്വി​മ്മ​ര്‍ നീ​ന്തി​യി​ട്ടു​ണ്ട്. അ​തു​വ​ഴി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ മ​ന്‍​കി ബാ​ത്തി​ലും ഇ​ടം പി​ടി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ രാ​ഷ്ട്രീ​യ ബാ​ല്‍​പു​ര​സ്‌​കാ​ര​വും നേ​ടി​യി​ട്ടു​ണ്ട്. ഓ​പ്പ​ണ്‍ വാ​ട്ട​ര്‍ പാ​ര സ്വി​മ്മ​റും ഓ​പ്പ​ണ്‍ വാ​ട്ട​ര്‍ സ്വി​മ്മിം​ഗി​ല്‍ വേ​ള്‍​ഡ് റി​ക്കാ​ര്‍​ഡ് ഹോ​ള്‍​ഡ​റു​മാ​ണ് ജി​യ. 2021-ലെ ​സ്ത്രീ​സ​മ്മാ​ന്‍ പു​ര​സ്‌​കാ​ര​വും യു​പി സ്റ്റേ​റ്റ് റോ​ള്‍ മോ​ഡ​ല്‍ പു​ര​സ്‌​കാ​ര​വും ജി​യ നേ​ടി​യി​ട്ടു​ണ്ട്

Leave a Reply