മുട്ട അടവച്ച് ഒരു കോഴിക്കുഞ്ഞ് വിരിയണമെങ്കില്‍ 21 ദിവസമെന്നാണ് കണക്ക്

0

പാലക്കാട്: മുട്ട അടവച്ച് ഒരു കോഴിക്കുഞ്ഞ് വിരിയണമെങ്കില്‍ 21 ദിവസമെന്നാണ് കണക്ക്. പതിനാല് ദിവസം കൊണ്ട് മുട്ട വിരിഞ്ഞതോടെ കൊഴിഞ്ഞാമ്പാറ സ്വദേശിയായ രമാദേവിക്കൊരു സംശയം. ജില്ലയില്‍ ചൂട് കൂടിയതാണോ കോഴിമുട്ട നേരത്തെ വിരിയാന്‍ കാരണമെന്ന്. എന്നാല്‍ ഇതിന് സാധ്യതയില്ലെന്നാണ് മൃഗ ഡോക്ടര്‍മാര്‍ പറയുന്നത്.

ഒന്നാം തീയതിയാണ് രമാദേവി ടീച്ചര്‍ 11 മുട്ടകള്‍ വിരിയാന്‍ വെച്ചത്. പതിനാല് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ഒരു മുട്ട വിരിഞ്ഞു. കുഞ്ഞന്‍ കരിങ്കാലന്‍ കോഴി. ഏഴ് ദിവസം മുമ്പേ എങ്ങനെ മുട്ട വിരിഞ്ഞുവെന്നായി പിന്നെ സംശയം. പാലക്കാട്ടേ ഉയര്‍ന്ന ചൂടാകാം കാരണമെന്നു ചിലര്‍ പറഞ്ഞു.

എന്നാല്‍ 14 ദിവസം കൊണ്ട് മുട്ട വിരിയാന്‍ സാധ്യതയില്ലെന്നാണ് മൃഗ ഡോക്ടര്‍മാര്‍ പറയുന്നത്. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ കോഴിക്കുഞ്ഞ് വീട്ടുകാര്‍ക്ക് മുന്നില്‍ ഓടിച്ചു കളിച്ചു നടക്കുകയാണ്.

Leave a Reply