ഭാവനയ്ക്കുള്ള പിന്തുണയാണോ അതോ പരിഹാസമാണോ?

0

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉ​ദ്ഘാടന വേദിയിൽ മുഖ്യാതിഥിയായി ഭാവന എത്തിയത് ഏറെ ആവേശത്തോടെയാണ് മലയാളാകൾ ഏറ്റെടുത്തത്. തുടർന്ന് ഭാവനയെ പ്രശംസിച്ചുകൊണ്ട് സിനിമയിലെ നിരവധി പ്രമുഖർ രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് ഈ വിഷയത്തിൽ സംവിധായകൻ അൽഫോൺസ് പുത്രൻ പങ്കുവച്ച പോസ്റ്റാണ്.

‘മലയാള സിനിമയുടെ ഭാവന തിരിച്ചെത്തി. ഇനി മലയാളം സിനിമയ്ക്ക് നല്ലോണം കഥ ആലോചിക്കാം’ എന്ന കുറിപ്പിൽ ഭാവന ഐഎഫ്എഫ്കെ വേദിയിൽ എത്തുന്നതിന്റെ വിഡിയോ ആണ് താരം പങ്കുവച്ചത്. എന്നാൽ ഇത് വലിയ ചർച്ചയായിരിക്കുകയാണ്. ഇങ്ങനെയൊരു ക്യാപ്ഷൻ കൊണ്ട് അൽഫോൺസ് ഉദ്ദേശിച്ചത് എന്താണെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഭാവനയ്ക്കുള്ള പിന്തുണയാണോ അതോ പരിഹാസമാണോ ഈ പോസ്റ്റ് എന്നാണ് സംശയം. എന്നാൽ അൽഫോണ‍്‍സ് കൂടുതൽ വിശദമാക്കിയിട്ടില്ല.

അപ്രതീക്ഷിതമായാണ് ഐഎഫ്എഫ്‌കെ വേദിയിലേക്ക് ഭാവന എത്തിയത്. പോരാട്ടത്തിന്റെ മറ്റൊരു പെണ്‍ പ്രതീകം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് രഞ്ജിത്ത് ഭാവനയെ സ്വാഗതം ചെയ്തത്. അഞ്ച് വർഷത്തിന് ശേഷമാണ് ഭാവന ഒരു പൊതുവേദിയിൽ എത്തുന്നത്. വർഷങ്ങളായി മലയാള സിനിമയിൽ നിന്ന് മാറിനിൽക്കുകയായിരുന്ന താരം തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഷറഫുദ്ദീൻ നായകനായി എത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!’ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്.

Leave a Reply