കൊച്ചി: നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാ ദേവ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം. അഞ്ജലിയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഈ സാഹചര്യത്തിൽ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിനായി അഞ്ജലിയെ റിമാന്‍ഡ് ചെയ്യേണ്ടി വരുമെന്ന നിലപാടിലാണ് അന്വേഷണ സംഘം.