ഐ.സി.സിയുടെ ടെസ്‌റ്റ് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ ഫാസ്‌റ്റ് ബൗളര്‍ ജസ്‌പ്രീത്‌ ബുംറ

0

ദുബായ്‌: ഐ.സി.സിയുടെ ടെസ്‌റ്റ് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ ഫാസ്‌റ്റ് ബൗളര്‍ ജസ്‌പ്രീത്‌ ബുംറ. ആറ്‌ സ്‌ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ബുംറ പട്ടികയില്‍ നാലാം സ്‌ഥാനത്തെത്തി. 830 പോയന്റാണ്‌ താരത്തിനുള്ളത്‌. 850 പോയിന്റുമായി രണ്ടാം സ്‌ഥാനത്ത്‌ അശ്വിനുമുണ്ട്‌.
ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ്‌ കമ്മിന്‍സാണ്‌ പട്ടികയില്‍ ഒന്നാമത്‌. ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദ മൂന്നാമതും പാകിസ്‌താന്റെ ഷഹീന്‍ അഫ്രീദി അഞ്ചാം സ്‌ഥാനത്തും നില്‍ക്കുന്നു.
ബാറ്റര്‍മാരുടെ പട്ടികയില്‍ സൂപ്പര്‍ താരം വിരാട്‌ കോലി അഞ്ചാം സ്‌ഥാനത്തുനിന്ന്‌ ഒന്‍പതാം സ്‌ഥാനത്തേക്ക്‌ വീണു. ആദ്യ പത്തില്‍ കോലിയെക്കുടാതെ രോഹിത്‌ ശര്‍മയും ഋഷഭ്‌ പന്തും സ്‌ഥാനം കണ്ടെത്തി. രോഹിത്‌ ആറാം സ്‌ഥാനത്തും ഋഷഭ്‌ പന്ത്‌ പത്താം സ്‌ഥാനത്തുമാണുള്ളത്‌.
ശ്രീലങ്കയുടെ ദിമുത്‌ കരുണരത്‌നെ അഞ്ചാം റാങ്കിലെത്തി. ഓസ്‌ട്രേലിയയുടെ മാര്‍നസ്‌ ലബൂഷെയ്‌നാണ്‌ പട്ടികയില്‍ ഒന്നാമത്‌.
ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജയ്‌ക്ക് ഒന്നാം സ്‌ഥാനം നഷ്‌ടമായി. ജഡേജയെ മറികടന്ന്‌ വെസ്‌റ്റ് ഇന്‍ഡീസിന്റെ ജേസണ്‍ ഹോള്‍ഡര്‍ ഒന്നാം സ്‌ഥാനം തിരിച്ചുപിടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here