ഉത്തർപ്രദേശിൽ മിഠായി കഴിച്ച് രണ്ടു കുടുംബത്തിലെ നാല് കുട്ടികൾ കുഴഞ്ഞുവീണ് മരിച്ചു

0

ഉത്തർപ്രദേശിൽ മിഠായി കഴിച്ച് രണ്ടു കുടുംബത്തിലെ നാല് കുട്ടികൾ കുഴഞ്ഞുവീണ് മരിച്ചു. വീടിന് മുന്നിൽനിന്ന് കിട്ടിയ മിഠായിയാണ് കുട്ടികൾ കഴിച്ചത്. ഇതിനു പിന്നാലെ കുട്ടികൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാലു പേരുടെയും മരണം സംഭവിച്ചതായി പോലീസ് പറഞ്ഞു.

വീ​ട്ടു​വാ​തു​ക്ക​ൽ കാ​ണ​പ്പെ​ട്ട മി​ഠാ​യി​യാ​ണ് കു​ട്ടി​ക​ൾ ക​ഴി​ച്ച​ത്. വാ​തി​ലി​ന​രി​കി​ൽ മി​ഠാ​യി ക​ണ്ട മു​തി​ർ​ന്ന കു​ട്ടി അ​തെ​ടു​ത്ത് മ​റ്റ് കു​ട്ടി​ക​ളു​മാ​യി പ​ങ്കി​ട്ട് ക​ഴി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് ദു​ർ​മ​ന്ത്ര​വാ​ദ​വു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ഉ​ത്ത​ര​വി​ട്ടു.

Leave a Reply