ഹി​ജാ​ബ് നി​രോ​ധ​ന​ത്തി​നെ​തി​രെ സ​മ​സ്ത സു​പ്രീം​കോ​ട​തി​യി​ൽ

0

ന്യൂഡൽഹി: ഹിജാബ് നിരോധനത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ള്‍​ക്ക് എ​തി​രാ​ണെ​ന്നും ക്രൂ​ര​മാ​യ നാ​സി പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന്‍റെ ത​നി​യാ​വ​ര്‍​ത്ത​ന​മാ​ണെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

മു​സ്‌​ലീം സ്ത്രീ​ക​ൾ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ത​ല​മു​ടി​യും ക​ഴു​ത്തും ശി​രോ​വ​സ്ത്ര​മു​പ​യോ​ഗി​ച്ച് മ​റ​യ്ക്ക​ണ​മെ​ന്ന് ഖു​റാ​ൻ നി​ഷ്ക​ർ​ഷി​ക്കു​ന്ന​താ​യും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​സ്‌​ലാ​മി​ക വി​ശ്വാ​സ​ത്തി​ൽ ഹി​ജാ​ബ് അ​നി​വാ​ര്യ​മ​ല്ലെ​ന്ന ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ൽ തെ​റ്റാ​ണ്.

ഖു​റാ​നി​ലെ ര​ണ്ട് വ​ച​ന​ങ്ങ​ൾ സ​ന്ദ​ർ​ഭ​ത്തി​ൽ നി​ന്ന് അ​ട​ർ​ത്തി​യെ​ടു​ത്ത് വ്യാ​ഖ്യാ​നി​ച്ചാ​ണ് ഹി​ജാ​ബ് അ​നി​വാ​ര്യ​മാ​യ മ​താ​ചാ​ര​മ​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി ക​ണ്ടെ​ത്തി​യ​ത്. അ​നി​വാ​ര്യ​മാ​യ മ​താ​ചാ​ര​ങ്ങ​ൾ പാ​ലി​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ 25-ാം അ​നുഛേ​ദം ന​ൽ​കു​ന്ന ഉ​റ​പ്പി​ന്‍റെ ലം​ഘ​ന​മാ​ണ് ഹി​ജാ​ബ് നി​രോ​ധ​ന​മെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

ഈ ​നി​രോ​ധ​നം ബ​ഹു​സ്വ​ര​ത​യ്ക്കും, എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ക എ​ന്ന ന​യ​ത്തി​നും എ​തി​രാ​ണ്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ യൂ​ണി​ഫോം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നോ​ട് ത​ങ്ങ​ൾ​ക്ക് എ​തി​ർ​പ്പി​ല്ല. എ​ന്നാ​ൽ യൂ​ണി​ഫോ​മി​ന് മു​ക​ളി​ൽ അ​തെ നി​റ​ത്തി​ലു​ള്ള ശി​രോ​വ​സ്ത്രം ധ​രി​ക്കാ​ൻ മു​സ്‌​ലീം പെ​ൺ​കു​ട്ടി​ക​ളെ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു

LEAVE A REPLY

Please enter your comment!
Please enter your name here