ലിവിങ് ലെജന്ഡ്സ് കപ്പിൽ, കപില്ദേവ് 83 ബറ്റാലിയൻ ജേതാക്കളായി

0

കൊച്ചി: ലിവിങ് ലെജന്ഡ്സ് കപ്പിൽ, കപില്ദേവ് 83 ബറ്റാലിയൻ ജേതാക്കളായി. രാജഗിരി ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് നടന്ന ഫൈനലിൽ എം എസ് ധോണി 007സ്കൈ hawks ടീം റണ്ണേഴ്‌സ് അപ്പ് ആയി.

ലിവിങ് ലെജന്ഡ്സ് കപ്പിൽ, കപില്ദേവ് 83 ബറ്റാലിയൻ ജേതാക്കളായി 1


ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങൾ ആയ സുനിൽ ഗാവസ്‌കർ, കപിൽ ദേവ്, സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, എം, എസ് ധോണി എന്നിവരുടെ പേരിൽ പങ്കെടുത്ത ടീമുകളിലേക്ക് ഐ പി എൽ മാതൃകയിൽ ലേലത്തിലാണ് സിനിമ, ടെലിവിഷൻ, മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരെ ഉൾപ്പെടുത്തി സെലിബ്രിറ്റി ക്രിക്കറ്റ്റെർസ് ഫ്രറ്റേർണിറ്റി ടൂർണമെന്റ് സങ്കെടിപ്പിച്ചത്.
ടൂർണമെന്റിന്റെ സമാപന ചടങ്ങിൽ സിനിമ താരങ്ങളായ ഷാജോൺ കലാഭവൻ, വീണ നായർ, കേരളാ ക്രിക്കറ്റ് താരം സച്ചിൻ ബേബി എന്നിവർ മുഖ്യ അതിഥികളായിരുന്നു.സേഫ് ആൻഡ് സ്ട്രോങ്ങ് ബിസിനസ്സ് consultants അവതരിപ്പിച്ചു CCF നടത്തിയതാണ് ലിവിങ് ലെജന്ഡ്സ് ടൂർണമെൻ്റ്.

Leave a Reply