കോഴിക്കോട്: കല്ലായിയില്‍ കെ റെയില്‍ അതിരടയാള കല്ലുകള്‍ പ്രദേശവാസികള്‍ പിഴുത് മാറ്റി. ഏഴ് കല്ലുകളാണ് പിഴുത് മാറ്റിയത്.
എം.കെ. രാഘവന് എംപി പ്രതിഷേധ മേഖലയിലെത്തി. കല്ലിടീല്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്ന് കോഴിക്കോട് കളക്ടറോട് ആവശ്യപ്പെട്ടു. എന്നാല്‍ കളക്ടര്‍ അനുകൂല തീരുമാനമെടുത്തില്ല.
അതേസമയം, കല്ലായിയില്‍ കെ റെയില്‍ കല്ലിടലിനെതിരെ പ്രദേശവാസികൾ ശക്തമായി ചെറുത്ത് നിന്നു. പുരുഷ പോലീസുകാർ പ്രതിഷേധക്കാരായ സ്ത്രീകളെ മർദിച്ചു. പോലീസ് ലാത്തി കൊണ്ട് കുത്തിയെന്ന് സ്ത്രീകൾ ആരോപിച്ചു. വേദന കൊണ്ട് സ്ത്രീകൾ പൊട്ടിക്കരഞ്ഞു.
സ്ത്രീകള്‍ ഉള്‍പ്പടെയുള്ള പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബലം പ്രയോഗിച്ചാണ് ഇവരെ പോലീസ് ജീപ്പിലേക്ക് മാറ്റിയത്. കോഴിക്കോട് എസിപിയുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘമാണ് പ്രതിഷേധക്കാരെ നേരിട്ടത്. കല്ലിടാൻ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.