ഇടുക്കി സേനാപതിയില്‍ വാക്ക് തർക്കത്തിനിടെ വെടിവെയ്പ്പ്

0

ഇടുക്കി: ഇടുക്കി സേനാപതിയില്‍ വാക്ക് തർക്കത്തിനിടെ വെടിവെയ്പ്പ്. യുവാവ് മൂത്ത സഹോദരനെയാണ് വെടിവെച്ചത്. മാവര്‍സിറ്റി സ്വദേശി സിബിയ്ക്കാണ് വെടിയേറ്റത്. വാക്കുതര്‍ക്കത്തിന് പിന്നാലെ അനുജന്‍ സാന്‍ഡോ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെയ്ക്കുകയായിരുന്നു.

ഇന്ന് രാവിലെയാണ് സംഭവം. വാക്ക് തര്‍ക്കത്തിനിടെ എയര്‍ഗണ്ണുമായെത്തിയ സാന്‍ഡോ സഹോദരന്‍ സിബിയുടെ കഴുത്തില്‍ വെടിവെച്ചു. ബഹളം കേട്ടെത്തിയ പ്രദേശവാസികള്‍ സിബിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. സിബി അപകടനില തരണം ചെയ്തതതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here