നാസിക്: മുംബൈ നാക മേഖലയിൽ അടച്ചിട്ട കടയിൽനിന്ന് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തി. കഴിഞ്ഞ രണ്ട് ദിവസമായി കടയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
കടയുടെ ബേസ്മെന്റിൽ നിറയെ പാഴ്വസ്തുക്കളായിരുന്നു. രണ്ടു പ്ലാസ്റ്റിക് പാത്രങ്ങൾ തുറന്നപ്പോൾ മനുഷ്യന്റെ ചെവി, തലച്ചോറ്, കണ്ണ്, മുഖത്തിന്റെ ചില ഭാഗങ്ങൾ എന്നിവ കണ്ടെത്തി. കൂടുതൽ അന്വേഷണത്തിനായി മനുഷ്യാവശിഷ്ടങ്ങൾ ഫോറൻസിക് സംഘം കസ്റ്റഡിയിലെടുത്തു.
കടയുടമയുടെ രണ്ട് ആൺമക്കളും ഡോക്ടർമാരാണ്. അതിനാൽ ശരീര ഭാഗങ്ങൾ മെഡിക്കൽ ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരിക്കാനാണ് സാധ്യത. എന്നിരുന്നാലും എല്ലാ മേഖലയിലും അന്വേഷണം നടത്തുകയാണെന്ന് മുംബൈ നാക പോലീസ് അറിയിച്ചു.