തലസ്ഥാനത്ത് വീണ്ടും ഗുണ്ടാവിളയാട്ടം

0

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാവിളയാട്ടം. കൊലക്കേസ് പ്രതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ മൂന്നംഗ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. അർധരാത്രി ഒന്നോടെ ഈഞ്ചക്കല്ലിന് സമീപം ചാക്കയിലാണ് സംഭവം നടന്നത്.

വ​ള്ള​ക്ക​ട​വ് താ​രാ​ളി ശി​വ​ദീ​പം വ​ള്ള​പ്പു​ര​യി​ൽ വീ​ട്ടി​ൽ സു​മേ​ഷ് (27) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ൾ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് സൂ​ര​ജി​ന് പ​രി​ക്കേ​റ്റു. ഇ​വ​രു​ടെ ബൈ​ക്കി​ന് പി​ന്നി​ൽ കാ​റി​ടി​പ്പി​ച്ച കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് പേ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

ബൈ​ക്കി​ന് പി​ന്നി​ലി​ടി​പ്പി​ച്ച കാ​ർ നി​ർ​ത്താ​തെ പോ​യി ക​ര​മ​ന​യ്ക്ക് സ​മീ​പം മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ച​തോ​ടെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് വാ​ഹ​നം ത​ട​ഞ്ഞി​ട്ടി​രു​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നം​ഗ സം​ഘം മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു. പി​ന്നീ​ട് ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​ഞ്ഞ​ത്.

Leave a Reply