സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇന്ധന വിതരണം ഭാഗികമായി തടസപ്പെടും

0

കൊച്ചി: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇന്ധന വിതരണം ഭാഗികമായി തടസപ്പെടും. ബിപിസിഎല്‍, എച്ച്പിസിഎല്‍ കമ്പനികളില്‍ സര്‍വീസ് നടത്തുന്ന ടാങ്കര്‍ ലോറികള്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. നിലവില്‍ രണ്ട് കമ്പനികളിലുമായി 600ഓളം ലോറികളാണ് പണിമുടക്കുന്നത്.

അ​തേ​സ​മ​യം ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ഇ​ന്ധ​ന വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നാ​ൽ സ​മ​രം പൊ​തു​ജ​ന​ത്തെ ബാ​ധി​ക്കി​ല്ല. 13 ശ​ത​മാ​നം സ​ർ​വീ​സ് ടാ​ക്‌​സ് ന​ൽ​കാ​ൻ നി‍​ർ​ബ​ന്ധി​ത​രാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ണി​മു​ട​ക്കെ​ന്ന് പെ​ട്രോ​ളി​യം പ്രൊ​ഡ​ക്ട്സ് ട്രാ​ൻ​സ്‌​പോ​ർ​ടേ​ഴ്സ് വെ​ൽ​ഫെ​യ‍​ർ അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു. ക​രാ​ർ പ്ര​കാ​രം എ​ണ്ണ ക​മ്പ​നി​ക​ൾ ആ​ണ് സ​ർ​വി​സ് ടാ​ക്‌​സ് ന​ൽ​കേ​ണ്ട​ത് എ​ന്നാ​ണ് സം​ഘ​ട​ന​യു​ടെ വാ​ദം.

Leave a Reply