സഹോദരിയുടെ കാമുകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതി നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

0

ന്യൂഡൽഹി: സഹോദരിയുടെ കാമുകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതി നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. നിധി(27) എന്ന യുവതിയെയാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നും ഡല്‍ഹി പോലീസ് പിടികൂടിയത്.

2015ലാ​ണ് സ​ഹോ​ദ​രി​യു​ടെ കാ​മു​ക​നാ​യ സാ​ഗ​ര്‍ എ​ന്ന യു​വാ​വി​നെ നി​ധി​യും ഭ​ര്‍​ത്താ​വ് രാ​ഹു​ലും ഉ​ള്‍​പ്പ​ടെ ഒ​ന്‍​പ​ത് പേ​ര്‍ ചേ​ര്‍​ന്ന് ഡ​ൽ​ഹി​യി​ൽ നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യി യു​പി​യി​ലെ​ത്തി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​വ​ര്‍ ഇ​ത് ഒ​രു അ​പ​ക​ട മ​ര​ണ​മാ​ക്കി മാ​റ്റു​ക​യും ചെ​യ്തു.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞി​രു​ന്നു. നി​ധി​യു​ടെ സ​ഹോ​ദ​രി​യാ​യ ആ​ര​തി​യ്ക്ക് കാ​മു​ക​ന്‍ സാ​ഗ​റു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ആ​ര​തി​യു​ടെ വി​വാ​ഹ​ശേ​ഷ​വും ഇ​വ​ര്‍ ബ​ന്ധം തു​ട​ര്‍​ന്നു. ഇ​രു​വ​ര്‍​ക്കും താ​ക്കീ​ത് ന​ല്‍​കി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​തേ​തു​ട​ര്‍​ന്നാ​ണ് സാ​ഗ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് നി​ധി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

കേ​സി​ല്‍ പോ​ലീ​സ് നി​ധി​യെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും ജാ​മ്യം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് 2018ല്‍ ​ഇ​വ​ര്‍ പു​റ​ത്തി​റ​ങ്ങി. എ​ന്നാ​ല്‍ പി​ന്നീ​ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​തെ മു​ങ്ങു​ക​യാ​യി​രു​ന്നു.

ഡ​ല്‍​ഹി​യി​ലെ കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി​ക​ളാ​യ രോ​ഹി​ത് ചൗ​ധ​രി, അ​ങ്കി​ത് ഗു​ജ്ജാ​ര്‍ കൂ​ട്ടാ​ളി​ക​ളു​ടെ സു​ഹൃ​ത്താ​ണ് നി​ധി​യു​ടെ ഭ​ര്‍​ത്താ​വ് രാ​ഹു​ല്‍. കൊ​ല​ക്കേ​സ്, കൊ​ല​പാ​ത ശ്ര​മം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍ തു​ട​ങ്ങി​യ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ഇ​യാ​ള്‍

Leave a Reply