വിദേശ മദ്യം വിളമ്പാൻ വിദേശ വനിതകൾ; ഹോ​ട്ട​ലി​നെ​തി​രേ എ​ക്‌​സൈ​സ് കേ​സെ​ടു​ത്തു

0

കൊച്ചി: അബ്കാരി ചട്ടങ്ങള്‍ ലംഘിച്ച് വിദേശ വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ മദ്യം വിളമ്പിയ ഹോട്ടലിനെതിരേ എക്സൈസ് കേസെടുത്തു. എറണാകുളത്തെ ഹാര്‍ബര്‍ വ്യൂ ഹോട്ടലിനെതിരെയാണ് കേസെടുത്തത്.

കൊ​ച്ചി ഷി​പ് യാ​ര്‍​ഡി​ന​ടു​ത്തു​ള​ള ഹാ​ര്‍​ബ​ര്‍ വ്യൂ ​ഹോ​ട്ട​ല്‍ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഫ്ലൈ ​ഹൈ എ​ന്ന പേ​രി​ല്‍ ന​വീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്. ഡാ​ന്‍​സ് പ​ബ് എ​ന്ന പേ​രി​ലാ​യി​രു​ന്നു ബാ​ര്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. ബെ​ല്ലി ഡാ​ന്‍​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ ഇ​വി​ടെ ന​ട​ന്നി​രു​ന്നു​വെ​ന്ന് എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ പ​ബ് എ​ന്ന പേ​രി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ന്‍ പ്ര​ചാ​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ഉ​ദ്ഘാ​ട​ന​ത്തി​ന് സി​നി​മാ​മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ അ​ട​ക്കം നി​ര​വ​ധി​പ്പേ​ര്‍ എ​ത്തി​യി​രു​ന്നു. ഡാ​ന്‍​സ് ബാ​റി​ലാ​ണ് അ​ഞ്ച് വി​ദേ​ശ വ​നി​ത​ക​ളെ മ​ദ്യ​വി​ത​ര​ണ​ത്തി​നാ​യി എ​ത്തി​ച്ച​ത്.

തിങ്കളാഴ്ച രാ​ത്രി​യാ​ണ് എ​ക്‌​സ് അ​ധി​കൃ​ത​ര്‍ ബാ​റി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി ച​ട്ട​ലം​ഘ​നം ക​ണ്ടെ​ത്തി​യ​ത്. സ്ത്രീ​ക​ളെ മ​ദ്യ​വി​ത​ര​ണ​ത്തി​ന് നി​യ​മി​ക്ക​രു​ത് എ​ന്നാ​ണ് നി​ല​വി​ലെ കേ​ര​ള​ത്തി​ലെ അ​ബ്കാ​രി ച​ട്ടം. ഇ​ത് കൂ​ടാ​തെ സ്റ്റോ​ക് ര​ജി​സ്റ്റ​റ​ട​ക്കം നി​യ​മ​പ​ര​മ​ല്ലെ​ന്നും എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here