ഇരിങ്ങാലക്കുടയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന നൂറു കണക്കിന് ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടിച്ചു

0

തൃശൂർ: ഇരിങ്ങാലക്കുടയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന നൂറു കണക്കിന് ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടിച്ചു. വീട്ടുടമസ്ഥൻ രഘു എന്നയാളെ എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് വൻ സ്പിരിറ്റ് നിർമാണം കണ്ടെത്തിയത്.

ഇ​യാ​ളു​ടെ വീ​ട്ടി​ൽ വ്യാ​ജ വാ​റ്റ് നി​ർ​മി​ക്കു​ന്ന​തി​ന് വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ വാ​റ്റ് നി​ർ​മി​ച്ച ശേ​ഷ​മാ​ണ് വ്യാ​ജ മ​ദ്യ​മാ​ക്കി ഇ​വ വി​റ്റി​രു​ന്ന​ത്. ക​സ്റ്റ​ഡി​യി​ലാ​യ ആ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്താ​ലേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കൂ എ​ന്ന് എ​ക്സൈ​സ് വ്യ​ക്ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here