കമ്പനിക്ക് പുറത്തെ പെയിന്‍റ് മണം അകത്തേക്കെത്തിയ എക്സൈസിന് പിടികിട്ടി; മണംപിടിച്ച് കണ്ടെത്തിയ അറപൊട്ടിച്ചപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്

0

ആ​ലു​വ: എ​ട​യാ​റി​ൽ പെ​യി​ന്‍റ് നി​ര്‍​മാ​ണ ക​മ്പ​നി​യു​ടെ പേ​രി​ൽ ന​ട​ന്നു​കൊ​ണ്ടി​രു​ന്ന​ത് വ​ൻ സ്പി​രി​റ്റ് ക​ച്ച​വ​ടം. ക​ന്പ​നി​യി​ലെ ര​ഹ​സ്യ ഭൂ​ഗ‍‍​ർ​ഭ അ​റ​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 8000 ലി​റ്റ​റോ​ളം വ​രു​ന്ന വ​ൻ സ്പി​രി​റ്റ് ശേ​ഖ​ര​മാ​ണ് എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ആ​ലു​വ എ​ട​യാ​ർ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ക​മ്പ​നി​യി​ൽ ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് എ​ക്സൈ​സ് പ്ര​ത്യേ​ക സം​ഘം റെ​യ്ഡ് ന​ട​ത്തി​യ​ത്.

കേ​സി​ൽ രാ​ജാ​ക്കാ​ട് സ്വ​ദേ​ശി കു​ട്ട​പ്പാ​യി എ​ന്ന ബൈ​ജു, തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി സാം​സ​ണ്‍ എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യി.ഈ ​ക​മ്പ​നി കേ​ന്ദ്രീ​ക​രി​ച്ച സ്പി​രി​റ്റ് വി​ൽ​പ്പ​ന ന​ട​ക്കു​ന്നു​വ​ന്ന ര​ഹ​സ്യ​വി​വ​രം എ​ക്സൈ​സ് സ്പെ​ഷ്യ​ല്‍ സ്ക്വാ​ഡി​ന് നേ​ര​ത്തെ ല​ഭി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​രീ​ക്ഷ​ണം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കെ​യാ​ണ് ആ​ലു​വ ദേ​ശീ​യ​പാ​ത​യി​ല്‍ വ​ച്ച് ഇ​ന്ന​ലെ രാ​ത്രി ഇ​രു​വ​രും സ്പി​രി​റ്റു​മാ​യി പി​ടി​യി​ലാ​വു​ന്ന​ത്.

എ​ട​യാ​റി​ലെ ക​മ്പ​നി​യി​ൽ നി​ന്നാ​ണ് ഈ ​സ്പി​രി​റ്റ് കൊ​ണ്ടു​വ​ന്ന​തെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ്ര​തി​ക​ൾ സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.​

തു​ട​ര്‍​ന്ന് ഇ​വ​രെ​യും കൊ​ണ്ട് ക​മ്പ​നി​യി​ലെ​ത്തി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് മു​റ്റ​ത്ത് ര​ഹ​സ്യ ഭൂ​ഗ​ർ​ഭ അ​റ​യി​ൽ സ്പി​രി​റ്റ് സൂ​ക്ഷി​ച്ചി​രു​ന്ന​ത് ക​ണ്ടെ​ത്തി​യ​ത്.

ഏ​ക​ദേ​ശം 243 ക​ന്നാ​സു​ക​ളാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ക്‌​സൈ​സി​ന്‍റെ അ​ടി​മാ​ലി​യി​ല്‍ നി​ന്നും എ​റ​ണാ​കു​ള​ത്തു നി​ന്നു​മു​ള്ള സം​യു​ക്ത സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ സ്പി​രി​റ്റ് ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്.

സാ​നി​റ്റൈ​സ​ര്‍ എ​ന്ന വ്യാ​ജേ​ന​യാ​ണ് സ്പി​രി​റ്റ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ചെ​റി​യ ക​ന്നാ​സു​ക​ളി​ലാ​ക്കി കാ​ര്‍​ട്ട​ണ്‍ ബോ​ക്‌​സു​ക​ളി​ല്‍ ഭൂ​ഗ​ര്‍​ഭ അ​റ​യി​ല്‍ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്പി​രി​റ്റ്.

കു​ര്യ​ന്‍ എ​ന്ന​യാ​ളാ​ണ് ക​മ്പ​നി ഉ​ട​മ. മാ​സ​ങ്ങ​ളാ​യി ഇ​വ​ര്‍ സ്പി​രി​റ്റ് വി​ത​ര​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സൂ​ച​ന.

പെ​യി​ന്‍റ് ബി​സി​ന​സ് എ​ന്ന പേ​രി​ല്‍ സ്പി​രി​റ്റ് ക​ച്ച​വ​ട​മാ​ണ് ഇ​വി​ടെ പ്ര​ധാ​ന​മാ​യും ന​ട​ന്നു​വ​ന്ന​തെ​ന്നാ​ണ് വി​വ​രം. ക​മ്പ​നി​യു​ട​മ കു​ര്യ​ൻ ഒ​ളി​വി​ലാ​ണെ​ന്നും ഇ​യാ​ള്‍​ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച​താ​യും എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ പി.​വി. ഏ​ലി​യാ​സ് പ​റ​ഞ്ഞു.

Leave a Reply