മാസ്‌ക് മാറ്റാന്‍ സര്‍ക്കാര്‍ പറഞ്ഞാലും ഞാന്‍ മാറ്റില്ല : അമൃത നായര്‍

0

ജനഹൃദയങ്ങള്‍ ഏറ്റെടുത്ത ഏഷ്യാനെറ്റ് പരമ്പരയാണ് ‘കുടുംബവിളക്ക്’. ‘കുടുംബവിളക്കി’ലെ പ്രധാന കഥാപാത്രമായ ‘സുമിത്ര’യുടെ മകള്‍ ‘ശീതളാ’യെത്തി മലയാളിക്ക് പ്രിയങ്കരിയായ നടിയാണ് അമൃത . ‘കുടുംബവിള’ക്കിന് മുന്നേതന്നെ പല പരമ്പരകളിലും മറ്റ് ഷോകളിലും എത്തിയിരുന്നെങ്കിലും അമൃതയെ മലയാളികള്‍ക്കിടയില്‍ പ്രശസ്‍തയാക്കിയത് ‘ശീതള്‍’ എന്ന കഥാപാത്രം തന്നെയാണ്. മനോഹരമായ ‘ശീതളെ’ന്ന കഥാപാത്രത്തെ ഇരുകയ്യും നീട്ടിയായിരുന്നു ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ പെട്ടന്നായിരുന്നു ‘കുടുംബവിളക്ക് ‘പരമ്പരയില്‍ നിന്നും അമൃത പിന്മാറിയത്. മറ്റൊരു ഷോയിലേക്ക് എത്താന്‍ വേണ്ടിയാണ് ‘കുടുംബവിളക്ക്’ ഉപേക്ഷിച്ചതെന്നായിരുന്നു അമൃത പറഞ്ഞത്. പരമ്പരയ്ക്കുശേഷം അമൃത ചില മിനിസ്‌ക്രീന്‍ ഷോകളിലും, ഹ്രസ്വ ചിത്രങ്ങളിലും, ഫോട്ടോഷൂട്ടുകളിലും മറ്റും പ്രത്യക്ഷപ്പെട്ടിരുന്നു. പരമ്പരയില്‍ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃത ആരാധകരുമായി എല്ലാം വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനായി തുടങ്ങിയ യൂട്യൂബ് ചാനലിനും നല്ല പിന്തുണയാണ് അമൃതയ്ക്ക് കിട്ടുന്നത്.

ഇപ്പോള്‍ യൂട്യൂബില്‍ സജീവമാണ് മിക്ക സിനിമാ- സീരിയല്‍ താരങ്ങളും. ഒരു സോഷ്യല്‍മീഡിയ എന്നതിലുപരിയായി ആളുകളുടെ ദൈനംദിന ജീവിതത്തെ യൂട്യൂബ് സ്വാധീനിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. പങ്കുവയ്ക്കുന്ന വീഡിയോ വിനോദം എന്നതിലുപരിയായി ഉപജീവനം എന്ന തരത്തിലും ഉയര്‍ന്നതാണ് മിക്കവരും യൂട്യൂബിലേക്ക് ചേക്കേറാനുള്ള കാരണം. കൂടാതെ മറ്റ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിനേയും അപേക്ഷിച്ച് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ പങ്കുവയ്ക്കാം എന്നതും യൂട്യൂബിന്റെ പ്രത്യേകതയാണ്. പല താരങ്ങള്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. മറ്റ് ചിലരാകട്ടെ സഹപ്രവര്‍ത്തകരായ താരങ്ങളുടെ യൂട്യൂബ് ചാനലുകളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. അങ്ങനെ തങ്ങളുടെ എല്ലാ വിശേഷങ്ങളും വിശദമായിതന്നെ യൂട്യൂബിലൂടെ ആരാധകരെ അറിയിക്കാന്‍ താരങ്ങള്‍ ശ്രമിക്കാറുണ്ട്. കഴിഞ്ഞദിവസം അമൃത തന്റെ യൂട്യൂബ് ചാനലായ ‘മോംസ് ആന്‍ഡ് മീ ലൈഫ് ഓഫ് അമൃത നായര്‍’ എന്ന ചാനലിലൂടെ പങ്കുവച്ച വീഡിയോയാണിപ്പോള്‍ തരംഗമയിരിക്കുന്നത്.

കുറച്ച് ദിവസംമുന്നേ അമൃത സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ച ചിത്രം തരംഗമായിരുന്നു. ഇത് അമൃത തന്നെയാണോ, എന്തെങ്കിലും ഓപ്പറേഷന്‍ ചെയ്താണോ ഇപ്പോഴുള്ള പോലെയായത് എന്നെല്ലാമായിരുന്നു ആരാധകര്‍ ആ ചിത്രത്തിന് കമന്റ് ചെയ്‍തത്. കൂടാതെ, അത് അമൃത തന്നെയാണോ എന്നും പലരും സംശയവുമായെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ച ഫോട്ടോ, തന്റേത് തന്നെയാണെന്നും, ഇപ്പോള്‍ താന്‍ പ്ലാസ്റ്റിക് സര്‍ജറിയൊന്നും ചെയ്‍തിട്ടില്ലെന്നും പറഞ്ഞ് വീഡിയോ ചെയ്തിരിക്കുന്നത്. കൂടാതെ താന്‍ പല്ലില്‍ കമ്പിയിട്ട വിശേഷവും അമൃത വീഡിയോയിലൂടെ പറയുന്നുണ്ട്.

അമൃതയുടെ പഴയകാല ചിത്രം

‘ആ ഫോട്ടോയിലെ ആള്‍ ഞാന്‍ തന്നെയായിരുന്നു. അത് ഒരു രണ്ടായിരത്തി പതിനഞ്ച് സമയത്തെ ഫോട്ടോയാണ്. അതിനുശേഷം ഇപ്പോള്‍ ഞാന്‍ ആ ഫോട്ടോയും, എന്റെ ഇപ്പോഴത്തെ ഫോട്ടോയും വച്ചുനോക്കുമ്പോള്‍ എനിക്കുതന്നെ അത്ഭുതമാണ്. എന്നോട് പലരും ചോദിച്ച കാര്യം ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്‌തോ, ബോട്ടോക്‌സിന്‍ ഇന്‍ജക്ഷനെടുത്തോ, ടാബ്ലറ്റ് എന്തേലും കഴിച്ചോ അങ്ങനെയോക്കെയാണ്. കൂട്ടുകാര്‍ വരെ ചോദിക്കുന്നത് അങ്ങനെ തന്നെയാണ്. സത്യത്തില്‍ എന്റെ ജീവിതത്തില്‍ അങ്ങനൊന്നും ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല. ഇതെല്ലാം ചെയ്യുന്ന ആളുകളുണ്ട്, ചിലരെയൊക്കെ എനിക്കുമറിയാം. അതവരുടെ പ്രൊഫഷന് വേണ്ടിയൊക്കെ ആകാം. അത് തെറ്റെന്നുമല്ല. എന്റെ വലിയ മാറ്റം പല്ലില്‍ കമ്പി ഇട്ടതോടെ വന്നതാണ്. വല്ല് ശരിയാകുമ്പോള്‍തന്നെ നമ്മുടെ ഫേസില്‍ നല്ല മാറ്റം വരും. കൂടാതെ ഹെയര്‍ സ്‌ട്രെക്ച്ചര്‍ ഞാന്‍ മാറ്റിയിരുന്നു. പിന്നെ അല്പം തടി വച്ചു. ഡ്രസ്സിംഗ് സ്റ്റൈല്‍ മാറ്റി. അതെല്ലാമാണ് ഒരാളെ പെട്ടന്ന് മാറ്റുന്ന കാര്യങ്ങല്‍. അതാണ് എനിക്കും സംഭവിച്ചത്. ഇപ്പോൾ വീണ്ടും പല്ലിൽ കമ്പിയിട്ടത് ചെറിയ അകൽച്ചയുള്ളത് കാരണമാണ്. അതുകൊണ്ട് ഈ മാസ്‍ക് സ്ഥിരമാക്കിയാലോ എന്നാണ് ഇപ്പോൾ ചിന്തിക്കുന്നത്.’- അമൃത പറഞ്ഞു.

Leave a Reply