കൊച്ചിയിലും കോഴിക്കോടും വൻ ലഹരിവേട്ട

0

കോഴിക്കോട്: കൊച്ചിയിലും കോഴിക്കോടും വൻ ലഹരിവേട്ട. വിദേശത്ത് നിന്ന് പാഴ്‌സലിൽ എത്തിച്ച് എൽഎസ്ഡി കണ്ടെടുത്തു. ഒമാനിൽ നിന്നും നെതർലന്റ്‌സിൽ നിന്നും എത്തിച്ച മയക്കുമരുന്നാണ് കണ്ടെടുത്തത്. കോഴിക്കോട്, തിരുവനന്തപുരം സ്വദേശികള്‍ക്ക് വേണ്ടിയാണ് പാഴ്സലുകള്‍ എത്തിയത്. കോഴിക്കോട് സ്വദേശി ഫസലുവിനെ എക്സൈസ് പിടികൂടി. കൊച്ചി എക്സൈസ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മാങ്കാവിലെ ഒരു വീട്ടിൽ നിന്നും ഇയാളെ പിടികൂടിയത്. ഇയാളുമൊത്ത് കൂടുതല്‍ ഇടങ്ങളില്‍ പരിശോധന തുടരുകയാണ്.

ഇന്നലെ കൊച്ചിയിലെ തങ്ങളുടെ കൊറിയര്‍ സ്ഥാപനത്തില്‍ എത്തിയ രണ്ട് പാഴ്സലുകളെക്കുറിച്ച് ചില സംശയങ്ങള്‍ തോന്നിയതോടെ ഇവര്‍ എകസൈസുമായി ബന്ധപ്പെടുകയായിരുന്നു. എക്സൈസ് പാഴ്സലുകള്‍ കസറ്റഡിയില്‍ എടുത്ത് നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. 50 എൽഎസ്ഡി സ്റ്റാമ്പുകള്‍ അടങ്ങിയ ഒരു പായക്കറ്റും അഞ്ചെണ്ണം വീതമുള രണ്ട് കവറുകളുമാണ് അതിലുണ്ടായിരുന്നത്. ഒരെണ്ണം നെതര്‍ലന്‍റ്സില്‍ നിന്നും ഒരെണ്ണം ഒമാനില്‍ നിന്നുമാണ് വന്നത്. തിരുവനന്തപുരത്ത് ഒരു വർഷത്തിനിടെ വന്നത് 56 പാഴ്സലുകളാണെന്നാണ് വിവരം. തിരുവനന്തപുരം സ്വദേശിക്കായി തിരച്ചില്‍ തുടരുകയാണ്.

15 എൽഎസ്ഡി സ്റ്റാംപുകളാണ് പാഴ്‌സലിൽ ഉണ്ടായിരുന്നത്. മേൽവിലാസം കേന്ദ്രീകരിച്ച് കോഴിക്കോട് നടത്തിയ പരിശോധനയിലും മാരക ലഹരി വസ്തുക്കൾ കണ്ടെടുത്തു. 82 എൽ.എസ്.ഡി സ്റ്റാംപ്, എം.ഡി.എം.എ, കൊക്കെയ്ൻ, 1.25 കിലോ ഹാഷിഷ് ഓയിൽ എന്നിവയാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്

LEAVE A REPLY

Please enter your comment!
Please enter your name here