ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് നിരാശ

0

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് നിരാശ. ഇന്ത്യയുടെ ദേശീയ ടീമിന്‍റെ അടുത്ത രണ്ട് രാജ്യാന്തര സൗഹൃദ മത്സരങ്ങൾക്കും തത്സമയ സംപ്രേ ക്ഷണമില്ല. ബെഹ്റിനും ബെലാറൂസിനും എതിരെയാണ് ഇന്ത്യ സൗഹൃദ മത്സരങ്ങൾ കളിക്കുന്നത്.

ബെ​ഹ്റി​ൻ എ​ഫ്‌​എ​യു​മാ​യി ചേ​ർ​ന്ന് മ​ത്സ​ര​ങ്ങ​ൾ ത​ത്സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും സാ​ധി​ച്ചി​ല്ലെ​ന്ന് അ​ഖി​ലേ​ന്ത്യാ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ന്‍ (എ​ഐ​എ​ഫ്എ​ഫ് ) അ​റി​യി​ച്ചു. ബെ​ഹ്റി​ന്‍റെ സ​ഹ​ക​ര​ണ കു​റ​വും സാ​ങ്കേ​തി​ക സാ​ധ്യ​ത​ക​ളും കാ​ര​ണം ഇ​ന്ത്യ​യി​ൽ മ​ത്സ​ര​ങ്ങ​ൾ സം​പ്രേ​ക്ഷ​ണം ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്ന് സം​ഘ​ട​ന അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം ഇ​ന്ന് രാ​ത്രി 9.30ന് ​ബെ​ഹ്റി​നെ​തി​രേ​യാ​ണ്. 26-ാം തീ​യ​തി ബെ​ലാ​റൂ​സി​നെ​തി​രേ​യാ​ണ് അ​ടു​ത്ത സൗ​ഹൃ​ദ മ​ത്സ​രം. പ​രി​ക്കേ​റ്റ സു​നി​ൽ ഛേത്രി, ​മ​ല​യാ​ളി താ​രം സ​ഹ​ൽ അ​ബ്ദു​ൾ സ​മ​ദ് തു​ട​ങ്ങി​യ​വ​രു​ടെ അ​ഭാ​വ​ത്തി​ലാ​ണ് ഇ​ന്ത്യ ഇ​ന്ന് ഇ​റ​ങ്ങു​ന്ന​ത്. ബ​ഹ്റി​നെ​തി​രേ അ​വ​സാ​നം ക​ളി​ച്ച ര​ണ്ട് ക​ളി​ക​ളും ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

അ​വ​സാ​നം ക​ളി​ച്ച ഏ​ഴ് മ​ത്സ​ര​ങ്ങ​ളി​ൽ തോ​ൽ​വി അ​റി​യാ​തെ​യാ​ണ് ഇ​ന്ത്യ​ൻ ടീം ​ഇ​ന്ന് ബെ​ഹ്റി​നെ​തി​രേ ഇ​റ​ങ്ങു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം. 2022 ലോ​ക​ക​പ്പ് യോഗ്യ​താ റൗ​ണ്ടി​ൽ 2021 ജൂ​ണി​ൽ ഖ​ത്ത​റി​നെ​തി​രേ​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ അ​വ​സാ​ന തോ​ൽ​വി.

LEAVE A REPLY

Please enter your comment!
Please enter your name here