നടന്‍ ദിലീപ് പ്രതിയായ വധഗൂഢാലോചന കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളില്‍ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി

0

കൊച്ചി: നടന്‍ ദിലീപ് പ്രതിയായ വധഗൂഢാലോചന കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളില്‍ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. ദിലീപിനെതിരെ ഇത്രയധികം തെളിവുകളുണ്ടായിട്ടും ബാലചന്ദ്രകുമാര്‍ എന്തുകൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയത്? ഇപ്പോഴത്തെ നിലപാടില്‍ ബാലചന്ദ്രകുമാറിന് ദുരുദ്ദേശമുണ്ടോയെന്ന് സംശയമുണ്ടെന്നും കോടതി പറഞ്ഞു.

എന്നാല്‍ ഈ ഘട്ടത്തില്‍ അത്തരം ചോദ്യങ്ങള്‍ക്ക പ്രസക്തിയില്ലെന്ന് പ്രോസിക്യുഷന്‍ ചൂണ്ടിക്കാട്ടി. കുറ്റകൃത്യ വെളിപ്പെടുന്നുണ്ടോ എന്ന മാത്രമാണ് പരിശോധിക്കേണ്ടത്. ദിലീപ് ഫോണില്‍ നിന്ന് പ്രധാന തെളിവുകള്‍ നശിപ്പിച്ചു. ഇത് ഗൂഢാലോചനയുടെ പ്രധാന തെളിവാണ്. ഏഴ് ഫോണുകള്‍ ആവശ്യപ്പെട്ടതില്‍ ആറെണ്ണം മാത്രമാണ് ദിലീപും കൂട്ടുപ്രതികളും ഹാജരാക്കിയത്. ദിലീപും ബാലചന്ദ്ര കുമാറും ഏറെക്കാലം സുഹൃത്തുക്കളായിരുന്നുവെന്നും പ്രോസിക്യുഷന്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരാജ് എന്നിവരാണ് കേസിലെ പ്രതികള്‍. 2018ല്‍ ദിലീപി​ന്റെ വീട്ടില്‍ വച്ച് ഗൂഢാലോചന നടത്തിയെന്നും അതി​ന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നുമാണ് ബാലചന്ദ്രുമാറി​ന്റെ അവകാശവാദം. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വാദം തുടരുന്നത്. ഹര്‍ജി ഇന്നലെ പരിഗണിച്ചപ്പോള്‍ തന്നെ കേസിന്റെ നിലനില്‍പ്പ് കോടതി ചോദ്യം ചെയ്തിരുന്നു.

Leave a Reply