നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ദിലീപ്

0

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ദിലീപ്. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നേരത്തെ ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ വ്യാഴാഴ്ച ഹാജരാകാന്‍ സാധിക്കില്ലെന്നാണ് ദിലീപ് ഇപ്പോള്‍ ക്രൈം ബ്രാഞ്ചിനെ അറിയിച്ചിരിക്കുന്നത്.

മറ്റൊരു ദിവസം ഹാജരാകാന്‍ തയ്യാറാണെന്ന് ദിലീപ് അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ ഏതു ദിവസം വേണമെങ്കിലും ഹാജരാകാന്‍ കഴിയുമെന്ന് ക്രൈംബ്രാഞ്ചിനെ ദിലീപ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകണമെന്നാണ് പ്രത്യേക അന്വേഷണ സംഘം ദിലീപിന് നോട്ടീസ് നല്‍കിയത്.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. നോട്ടീസ് ഇന്ന് ദിലീപിന് കൈമാറിയിരുന്നു. ദിലീപ് അപ്പോള്‍ തന്നെ അസൗകര്യം അറിയിച്ചതോടെ മറ്റൊരു ദിവസം നോട്ടീസ് നല്‍കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.

Leave a Reply