ഡീ​സ​ൽ വി​ല​വ​ർ​ധ​ന: കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഹ​ർ​ജി​യി​ൽ സ്റ്റേ​യി​ല്ല

0

കൊ​ച്ചി: ഡീ​സ​ല്‍ വി​ല വ​ർ​ധി​പ്പി​ച്ച​തി​നെ​തി​രെ കെ​എ​സ്ആ​ർ​ടി​സി സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ൽ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ല്ല. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ഹൈ​ക്കോ​ട​തി നി​ര​സി​ച്ചു.

എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ ന​ട​പ​ടി ക​ടു​ത്ത വി​വേ​ച​ന​മാ​ണെ​ന്നും വി​ല വ​ർ​ധ​ന​യ്ക്കെ​തി​രേ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് വേ​ണ​മെ​ന്നു​മാ​യി​രു​ന്നു കെ​എ​സ്ആ​ർ​ടി​സി ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്.

അ​തേ​സ​മ​യം, ഡീ​സ​ൽ വി​ല നി​ർ​ണ​യ രീ​തി വ്യ​ക്ത​മാ​ക്കി മ​റു​പ​ടി ന​ൽ​കാ​ൻ എ​ണ്ണ​ക്ക​മ്പ​നി​ക​ളോ​ട് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു. പൊ​തു​സേ​വ​ന​ത്തെ എ​ങ്ങ​നെ വാ​ണി​ജ്യ സേ​വ​ന​മാ​യി കാ​ണാ​നാ​കു​മെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

ഒ​രു ദി​വ​സം കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ര​ണ്ട​ര ല​ക്ഷം ലി​റ്റ​ര്‍ ഡീ​സ​ല്‍ ആ​വ​ശ്യ​മു​ണ്ട്. വ​ര്‍​ധ​ന നി​ല​വി​ല്‍ വ​രു​ന്ന​തോ​ടെ ദി​വ​സം 89 ല​ക്ഷം രൂ​പ അ​ധി​ക​മാ​യി കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ആ​വ​ശ്യ​മാ​യി വ​രും. ഒ​രു മാ​സ​ത്തെ അ​ധി​ക ബാ​ധ്യ​ത 26 കോ​ടി രൂ​പ​യാ​കും. ഇ​ത് വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ഉ​ണ്ടാ​ക്കു​ക.

Leave a Reply