സിനിമ രംഗത്തു സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക നിയമ നിർമാണം നടത്തുമെന്ന് മന്ത്രി സജി ചെറിയാൻ

0

തിരുവനന്തപുരം: സിനിമ രംഗത്തു സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക നിയമ നിർമാണം നടത്തുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

10 കോ​ടി ചെ​ല​വി​ൽ പു​തി​യ സി​നി​മ അ​ക്കാ​ദ​മി സ്ഥാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചതായും അദ്ദേഹം പറഞ്ഞു. സി​നി​മ അ​ക്കാ​ദ​മിക്കായി ബ​ജ​റ്റി​ൽ പ്ര​ത്യേ​ക തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. പു​തി​യ ത​ല​മു​റ​യ്ക്ക് ലോ​ക സി​നി​മ​യെ​ക്കു​റി​ച്ചും ഇ​ന്ത്യ​ൻ സി​നി​മ​യെ​ക്കു​റി​ച്ചും പ​ഠി​ക്കാ​നു​ള്ള കേ​ന്ദ്ര​മാ​യി ഇ​തു മാ​റും.

ചി​ത്രാ​ഞ്ജ​ലി സ്റ്റു​ഡി​യോ ആ​ധു​നി​ക ഷൂ​ട്ടിംഗ് കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​ൻ 150 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Leave a Reply