സുകുമാരക്കുറുപ്പിനെ തേടി ക്രൈംബ്രാഞ്ച് അന്വേഷണസംഘം

0

പത്തനംതിട്ട സ്വദേശി റംസീന്‍ ഇസ്മയില്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുകുമാരക്കുറുപ്പിനെ തേടി ഗുജറാത്ത് രാജസ്ഥാന്‍ അതിര്‍ത്തിയിലെ സതാപുരിലും പിന്നീട് ഹരിദ്വാറിലുമെത്തിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു മടങ്ങുന്നു.

റം​സീ​ന്‍ ഇ​സ്മ​യി​ല്‍ ന​ല്‍​കി​യ വീ​ഡി​യോ​യി​ല്‍ ഉ​ള്ള സ​ന്യാ​സി​യെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള​ന്വേ​ഷി​ച്ചാ​ണ് സം​ഘം ഹ​രി​ദ്വാ​റി​ലെ​ത്തി​യ​ത്. സ​ന്യാ​സി മ​ഠ​ങ്ങ​ളി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും വീ​ഡി​യോ​യി​ല്‍ ക​ണ്ട സ​ന്യാ​സി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഇ​ദ്ദേ​ഹം തീ​ര്‍​ഥാ​ട​ന​ത്തി​ലാ​ണെ​ന്നാ​ണ് മ​റ്റു സ​ന്യാ​സി​മാ​ര്‍ ന​ല്‍​കി​യ വി​വ​രം. വ​ര്‍​ഷ​ങ്ങ​ളാ​യി ത​ങ്ങ​ള്‍​ക്കൊ​പ്പ​മു​ള്ള സ​ന്യാ​സി​യാ​ണ് വീ​ഡി​യോ​യി​ലു​ള്ള​തെന്നു മ​ഠാം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍, വ്യ​ക്തി​പ​ര​മാ​യ വി​വ​ര​ങ്ങ​ള്‍ ഇ​വ​ര്‍​ക്ക് അ​റി​യു​ക​യു​മി​ല്ല.

അന്വേഷണം മു​ഖ്യ​മ​ന്ത്രി​ക്കു നൽകിയ പ​രാ​തിയിൽ

സു​കു​മാ​ര​ക്കു​റു​പ്പ് തി​രോ​ധാ​ന​ക്കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ആ​ല​പ്പു​ഴ ക്രൈം​ബ്രാ​ഞ്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്. ന്യൂ​മാ​നും സം​ഘ​വു​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നാ​യി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു പോ​യി​രു​ന്ന​ത്. റം​സീ​ന്‍ ഉ​ത്ത​രേ​ന്ത്യ​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന സ​മ​യ​ത്തു ക​ണ്ടെ​ത്തി​യ ആ​ളി​നു സു​കു​മാ​ര​ക്കു​റു​പ്പി​നോ​ടു രൂ​പ സാ​ദ ശ്യ​വും തോ​ന്നു​ക​യും പി​ന്നീ​ട് ഇ​യാ​ളെ ശ്ര​ദ്ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സ​ന്ന്യാ​സ മ​ഠ​ങ്ങ​ളി​ല്‍ അം​ഗ​മാ​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്രം ക​ഴി​ഞ്ഞ​യി​ടെ വീ​ണ്ടും വീ​ഡി​യോ​യി​ല്‍ ശ്ര​ദ്ധി​ക്കാ​നി​ട​യാ​യ​പ്പോ​ഴാ​ണ് നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ളു​മാ​യി അ​ന്വേ​ഷ​ണ​സം​ഘ​ത്തെ സ​മീ​പി​ച്ച​ത്. റം​സീ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ല്‍​കു​ക​യും വി​ഷ​യം മാ​ധ്യ​മ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്ത​തോ​ടെ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ക്രൈം​ബ്രാ​ഞ്ചും തീ​രു​മാ​നി​ച്ചു.

2005 – 07 കാ​ല​യ​ള​വി​ല്‍ താ​ന്‍ ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​യി​ലെ സ​താ​പു​ര​യി​ല്‍ സ​ന്യാ​സി ത​നി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് റം​സീ​ന്‍ പ​റ​യു​ന്ന​ത്. പി​ന്നീ​ടു പ​ല​പ്പോ​ഴും ഇ​യാ​ളെ തേ​ടി​യി​രു​ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

അ​ങ്ങ​നെ​യി​രി​ക്കേ ഹ​രി​ദ്വാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു വീ​ഡി​യോ​യി​ല്‍ ഈ ​സ​ന്യാ​സി​യെ ക​ണ്ട​തോ​ടെ വീ​ഡി​യോ പു​റ​ത്തു​വി​ട്ട് അ​ന്വേ​ഷ​ണ​ സം​ഘ​ത്തെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​ത്ത​നം​തി​ട്ട വെ​ട്ടി​പ്രം സ്വ​ദേ​ശി​യാ​യ റം​സീ​ന്‍ ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍ പ​ത്ത​നം​തി​ട്ട വി​ല്പ​ന​ശാ​ല മാ​നേ​ജ​രാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here