കോൺഗ്രസിന്‍റെ രാജ്യസഭ സ്ഥാനാർഥി ജെബി മേത്തർ നാമനിർദേശ പത്രിക സമർപ്പിച്ചു

0

തിരുവനന്തപുരം: കോൺഗ്രസിന്‍റെ രാജ്യസഭ സ്ഥാനാർഥി ജെബി മേത്തർ നാമനിർദേശ പത്രിക സമർപ്പിച്ചു. റിട്ടേണിംഗ് ഓഫീസറായ നിയമസഭ സെക്രട്ടറി മുന്പാകെയാണ് പത്രിക സമർപ്പിച്ചത്. കെപിസിസി അധ്യ‌ക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയ മുതിർന്ന നേതാക്കൾക്കൊപ്പം എത്തിയായിരുന്നു പത്രിക നൽ‌കിയത്.

രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സം ഇ​ന്നാ​ണ്. ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി​ക​ളാ​യ എ.​എ. റ​ഹീം, പി. ​സ​ന്തോ​ഷ് കു​മാർ എന്നിവർ ക​ഴി​ഞ്ഞ ദി​വ​സം നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​രു​ന്നു.

Leave a Reply