ഞായറാഴ്‌ച നടക്കാനിരിക്കുന്ന ഫൈനലിനായി കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ ഗോവയിലേക്ക്‌ ക്ഷണിച്ച്‌ പരിശീലകന്‍ ഇവാന്‍ വുകമാനോവിച്‌

0

പനജി: ഞായറാഴ്‌ച നടക്കാനിരിക്കുന്ന ഫൈനലിനായി കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ ഗോവയിലേക്ക്‌ ക്ഷണിച്ച്‌ പരിശീലകന്‍ ഇവാന്‍ വുകമാനോവിച്‌. വീഡിയോ സന്ദേശത്തിലൂടെയാണ്‌ ഇവാന്‍ ആരാധകരെ ക്ഷണിച്ചത്‌.
ഏറെ നാളത്തെ കാത്തിരിപ്പാണ്‌ ഈ ഫൈനല്‍. എല്ലാവരും വന്ന്‌ ഞങ്ങളെ പിന്തുണക്കണം. ഇവാന്‍ പറഞ്ഞു. വീഡിയോയുടെ അവസാനം കേറി വാടാ മക്കളേ എന്ന ഗോഡ്‌ഫാദര്‍ സിനിമയിലെ ഡയലോഗും ഇവാന്‍ പറഞ്ഞു.
മാര്‍ച്ച്‌ 20-ന്‌ ഞായറാഴ്‌ച ഗോവയിലെ ഫട്ടോര്‍ഡയിലെ പി.ജെ.എന്‍. സ്‌റ്റേഡിയത്തിലാകും ഐ.എസ്‌.എല്‍. ഫൈനല്‍ നടക്കുക. നീണ്ട രണ്ട്‌ വര്‍ഷത്തിനു ശേഷമാണ്‌ ഐ.എസ്‌.എല്ലില്‍ കാണികള്‍ക്കു സ്‌റ്റഡിയത്തിലേക്ക്‌ പ്രവേശനം അനുവദിക്കുന്നത്‌.
സ്‌റ്റേഡിയത്തിലെ ഇരിപ്പിടത്തിന്റെ 100% ഉപയോഗിക്കാന്‍ ഗോവന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്‌. സ്‌റ്റേഡിയത്തിലെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ക്ക്‌ അനുസൃതമായി, പങ്കെടുക്കുന്ന ആരാധകര്‍ ഒന്നുകില്‍ പൂര്‍ണ്ണമായി വാക്‌സിനേഷന്‍ നല്‍കേണ്ടതുണ്ട്‌, അവരുടെ അവസാന ഡോസില്‍ നിന്ന്‌ കുറഞ്ഞത്‌ 15 ദിവസത്തെ ഇടവേളയോ അല്ലെങ്കില്‍ പ്രവേശന സമയത്ത്‌ 24 മണിക്കൂറിനുള്ളില്‍ നെഗറ്റീവ്‌ ആര്‍.ടി.പി.സി.ആര്‍. റിപ്പോര്‍ട്ട്‌ നല്‍കുകയോ വേണം. മാസ്‌ക് ധരിക്കുന്നതും നിര്‍ബന്ധമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here