ദിൽപുർ: ആസാമിൽ വാഹനം വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് ബിഎസ്എഫ് ജവാൻ മരിച്ചു. ഒരു ജവാനെ കാണാതായി. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയായ തെക്കൻ സൽമാര മങ്കച്ചാർ ജില്ലയിലാണ് സംഭവം.
വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരെ രക്ഷപ്പെടുത്തി. ഒരാൾക്കായി തെരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.