റ‍ഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ശരിയായ വശം തെരഞ്ഞെടുക്കണമെന്ന് ചൈനയോട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ

0

ലണ്ടൻ: റ‍ഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ശരിയായ വശം തെരഞ്ഞെടുക്കണമെന്ന് ചൈനയോട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. പുതിയ സ്വേച്ഛാധിപത്യ ലോകക്രമം സൃഷ്ടിക്കാനാണ് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന്‍റെ ശ്രമം. തെറ്റായ വശത്തുനിൽക്കുന്നതിന്‍റെ പേരിൽ ചൈന ഖേദിക്കേണ്ടിവരുന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി.

യു​ക്രെ​യ്ൻ വി​ഷ​യ​ത്തി​ൽ ചൈ​ന​യു​ടെ നി​ല​പാ​ടി​ൽ ചി​ല മാ​റ്റ​ങ്ങ​ളു​ടെ സൂ​ച​ന​യു​ണ്ടെ​ന്നും മി​ഡി​ൽ ഈ​സ്റ്റ് പ​ര്യ​ട​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന വ​ഴി “ദ ​സ​ൺ​ഡേ ടൈം​സി’​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. പു​ടി​ന്‍റെ യു​ദ്ധ​ത​ന്ത്രം വെ​ണ്ണ​യി​ലൂ​ടെ ഒ​രു ക​ത്തി പോ​ലെ ക​ട​ന്നു​പോ​കു​മെ​ന്നാ​ണ് ചി​ല രാ​ജ്യ​ങ്ങ​ൾ ചി​ന്തി​ച്ച​തെ​ന്നും ചൈ​ന​യെ പ​രാ​മ​ർ​ശി​ച്ച് ജോ​ൺ​സ​ൺ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, യു​ക്രെ​യ്ൻ യു​ദ്ധ​ത്തെ ബ്രെ​ക്സി​റ്റി​നോ​ട് ഉ​പ​മി​ച്ച ബോ​റി​സ് ജോ​ൺ​സ​നെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നു. ബ്രെ​ക്സി​റ്റ് ഹി​ത​പ​രി​ശോ​ധ​ന വോ​ട്ടെ​ടു​പ്പ് സ​മ​യ​ത്ത് ബ്രി​ട്ടീ​ഷ് ജ​ന​ത അ​നു​ഭ​വി​ച്ച ഹൃ​ദ​യ​വേ​ദ​ന​യാ​ണ് യു​ക്രെ​യ്നി​ലെ ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു പ​രാ​മ​ർ​ശം.

LEAVE A REPLY

Please enter your comment!
Please enter your name here