ബ്രസീല്‍ ഒന്നാമത്, അര്‍ജന്‍റീന നാലാം സ്ഥാനത്ത്; ലോകകപ്പ് ഫിക്‌സച്ചറിനുള്ള സീഡഡ് ടീമുകളെ അറിയാം

0

സൂറിച്ച്: ഫിഫയുടെ ഏറ്റവും പുതിയ റാങ്കിംഗില്‍ ബെല്‍ജിയത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ബ്രസീല്‍ ഒന്നാമതെത്തി. ലിയോണല്‍ മെസിയുടെ അര്‍ജന്റീന ലോക ചാംപ്യന്മാരായ ഫ്രാന്‍സിന് പിന്നില്‍ നാലാമതാണ്. ഇംഗ്ലണ്ടിനെ പിന്തള്ളിയാണ് അര്‍ജന്റീന നാലാമതെത്തിയത്. സ്‌പെയ്ന്‍, ഇറ്റലി, പോര്‍ച്ചുഗല്‍, മെക്‌സികോ, നെതര്‍ലന്‍ഡ്‌സ് എന്നിവരാണ് ആറ് മുതല്‍ പത്തുവരെയുളള സ്ഥാനങ്ങളില്‍. ഒന്നു മുതല്‍ എട്ട് വരെയുള്ള ടീമുകളേയാണ് സീഡ് ചെയപ്പെട്ടതായി കണക്കാക്കുക. ഇറ്റലി ആദ്യ എട്ടിലുണ്ടെങ്കിലും അവര്‍ക്ക് ലോകകപ്പിന് യോഗ്യത നേടാനായിരുന്നില്ല. പകരം ഒമ്പതാമതുള്ള പോര്‍ച്ചുഗലിനെ സീഡിംഗില്‍ ഉള്‍പ്പെടുത്തി.

നാളെ ലോകകപ്പ് മത്സരക്രമം പ്രഖ്യാപിക്കാനിരിക്കെയാണ് പുതിയ റാങ്കിംഗ് പ്രഖ്യാപിച്ചത്. 32 ടീമുകളെ നാല് പോട്ടുകളിലായി തരംതിരിച്ചാണ് ഗ്രൂപ്പ് തിരഞ്ഞെടുക്കുക. ഒരു ഗ്രൂപ്പില്‍ നാല് ടീമുകള്‍. ഫിഫ റാങ്കിംഗില്‍ ആദ്യ എട്ട് സ്ഥാനത്തുള്ള ടീമുകളും ആതിഥേയരുമാണ് പോട്ട് ഒന്നിലുള്ളത്. ഇറ്റലിക്ക് പകരം പോര്‍ച്ചുഗലും വന്നു.

ബ്രസീല്‍, ബെല്‍ജിയം, ഫ്രാന്‍സ്, അര്‍ജന്റീന, ഇംഗ്ലണ്ട്, സ്‌പെയ്ന്‍ എന്നിവരാണ് പോട്ട് ഒന്നിലുള്ള മറ്റുടീമുകള്‍. പോട്ട് രണ്ടില്‍ ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്‌സ്, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ക്രൊയേഷ്യ, ഉറുഗ്വെ, മെക്‌സിക്കോ, യുഎസ് ടീമുകളുണ്ട്. ലാറ്റിനമേരിക്കന്‍ ശക്തികളായ ബ്രസീലിന്റേയും അര്‍ജന്റീനയുടേയും ഗ്രൂപ്പില്‍ ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, ക്രൊയേഷ്യ ടീമുകള്‍ ഉള്‍പ്പെടാന്‍ സാധ്യതയേറെയാണ്.

ഇറാന്‍, ജപ്പാന്‍, സെര്‍ബിയ, ദക്ഷിണ കൊറിയ, ടുണീഷ്യ, പോളണ്ട്, സെനഗല്‍, മൊറോക്കോ എന്നിവരാണ് പോട്ട് മൂന്നില്‍. സൗദി അറേബ്യ, ഇക്വഡോര്‍, ഘാന, കാനഡ, കാമറൂണ്‍ എന്നില്‍ നാലാം പോട്ടിലുണ്ട്. യോഗ്യത നേടിവരുന്ന മൂന്ന് ടീമുകളെ കൂടി പോട്ടില്‍ ഉള്‍പ്പെടുത്തും.

Leave a Reply