ബാങ്കുകൾ ഓവർ സ്മാർട്ടാകരുത്; അതിരടയാള കല്ലിട്ട സ്ഥലം ഈട് വെച്ച് വായ്പയെടുക്കാൻ തടസമില്ല; വായ്പ നിഷേധിച്ചാൽ ശക്തമായ നടപടിയെന്നും ധനമന്ത്രി

0

തിരുവനന്തപുരം: കെ റെയിൽ എന്നെഴുതിയ അതിരടയാള കല്ലിട്ട സ്ഥലം ഈട് വച്ച് വായ്പയെടുക്കാൻ തടസമില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പ്രതികരിച്ചു. കല്ലിട്ട സ്ഥലത്തിൽ ലോണ്‍ നിഷേധിച്ച ഒറ്റപ്പെട്ട സംഭവങ്ങളിൽ സർക്കാർ ഇടപെടുമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞു. ബാങ്കുകൾ ഓവർ സ്മാർട്ടാകരുതെന്നും ബാങ്കേഴ്സ് സമിതിയുമായി വിഷയം ചർച്ചചെയ്യുമെന്നും കെ.എൻ.ബാലഗോപാൽ പറഞ്ഞു

വായ്പ നിഷേധിച്ചാൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കും. ഒറ്റപ്പെട്ട സംഭവങ്ങളിൽ പരിശോധനയുണ്ടാകുമെന്നും കെ എൻ ബാല​ഗോപാൽ പറഞ്ഞു. പ്രതിപക്ഷവും ജനങ്ങളുടെ മനസിൽ തീകോരിയിടുകയാണെന്നും ധനമന്ത്രി പറഞ്ഞു

Leave a Reply