മദ്യപിച്ച ശേഷം തർക്കിച്ച് ബഹളമുണ്ടാക്കിയ യുവതിയെ നിലത്തിച്ച് ചവിട്ടി ഓട്ടോ ഡ്രൈവർമാർ

0

മദ്യപിച്ച ശേഷം തർക്കിച്ച് ബഹളമുണ്ടാക്കിയ യുവതിയെ നിലത്തിച്ച് ചവിട്ടി ഓട്ടോ ഡ്രൈവർമാർ. പൊലീസ് ഉദ്യോഗസ്ഥൻ നോക്കിനിൽക്കെയാണ് 25 വയസ്സുകാരിയായ യുവതിയെ ഇവർ ആക്രമിച്ചത്. രാജസ്ഥാനിലെ ഭരത്പുരിലാണ് സംഭവം. ബുധനാഴ്ച രാത്രിയിൽ നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

രണ്ട് ഓട്ടോ ഡ്രൈവർമാർ ചേർന്നാണ് യുവതിയെ ചവിട്ടിയത്. മദ്യപിച്ച ശേഷം യുവതി ഓട്ടോ ഡ്രൈവർമാരുമായി തർക്കിച്ചിരുന്നു. നാട്ടുകാരും പൊലീസുകാരനും നോക്കിനിൽക്കെയാണ് തർക്കമുണ്ടായത്. ഇതിനിടെ നിലത്തുവീണ യുവതിയെ രണ്ടുപേർ ചേർന്ന് ചവിട്ടുകയായിരുന്നു.

ഈ സമയത്തും പൊലീസുകാരൻ ഇടപെട്ടില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു. വിഡിയോ ൈവറലായതോടെ പൊലീസ് നടപടി സ്വീകരിച്ചു. സെക്ഷൻ 324, 341, 354 എന്നീ വകുപ്പുകൾ ചേർത്ത് മഹേഷ്, ചരൺ സിങ് എന്നീ ഓട്ടോ ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു. യുവതിക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ടെന്നു പൊലീസ് വ്യക്തമാക്കി.

Leave a Reply