ഓട്ടം വിളിച്ച പ്ലസ്ടു അധ്യപികയിൽ നിന്നും കൂടുതൽ കൂലി ചോദിച്ചു; ഇത് ചോദ്യംചെയ്തതോടെ വാക്കുതർക്കമായി, നടുവിരൽ ഉയർത്തി അശ്ലീല ആംഗ്യം കാണിച്ചു; ദൃശ്യം പകർത്തിയതും ഓൺലൈൻ ടാക്‌സി ഡ്രൈവർക്ക് കിട്ടിയത് മുട്ടൻ പണിയും

0

കാക്കനാട്: ഓൺലൈൻ ടാക്സി വിളിച്ച് അധ്യാപകക്ക് നേരെ നടുവിരൽ ഉയർത്തി അശ്ലീല ആംഗ്യം കാണിച്ച യുവാവിനെതിരെ നടപടിയെടുത്ത് മോട്ടോർ വാഹനവകുപ്പ്. ഓൺലൈൻ ടാക്സി ഡ്രൈവർ മുഹമ്മദ് ബാദുഷയുടെ ലൈസൻസ് ആണ് പ്ലസ് ടു അദ്ധ്യാപികയുടെ പരാതിയിൽ എറണാകുളം ആർ.ടി.ഒ. പി.എം. ഷെബീർ സസ്പെൻഡ് ചെയ്തത്.

വീഗാലാൻഡിൽ നിന്ന് ഫോർട്ട്കൊച്ചിയിലേക്ക് ഓട്ടം വിളിച്ച മലപ്പുറം സ്വദേശിയായ അദ്ധ്യാപികയ്ക്കും കുടുംബത്തിനുമാണ് ഓൺലൈൻ ടാക്സി ഡ്രൈവറിൽനിന്ന് മോശം അനുഭവമുണ്ടായത്. വീഗാലാൻഡ് പാർക്കിൽനിന്ന് തിരിച്ചുപോകുന്നതിനായി ഇവർ ഓൺലൈനിലൂടെയാണ് ടാക്സി ബുക്ക് ചെയ്തത്. എന്നാൽ ബാദുഷ ഇവരിൽ നിന്നും കൂടുതൽ കൂലി ചോ​ദിക്കുകയും ഇത് ചോദ്യചെയ്തതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമായി. വാഹനത്തിൽ കയറിയ ഉടനെ ഇവരോട് ബുക്കിങ് റദ്ദാക്കാനും ആവശ്യപ്പെട്ടു. ഇത് പറ്റില്ലെന്ന് പറഞ്ഞതോടെ അസഭ്യം പറയുകയും നടുവിരൽ ഉയർത്തി അശ്ലീല ആംഗ്യം കാണിക്കുകയുമായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു.

ദൃശ്യം അടക്കം ലഭിച്ച പരാതിയിൽ എറണാകുളം ആർ.ടി. ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ പി.എം. മധുസൂദനൻ, കെ.എസ്. സനീഷ് എന്നിവർ കാർ ഡ്രൈവറെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ ഫോണെടുത്തില്ല. ഒടുവിൽ ഏറെ പണിപ്പെട്ടാണ് ഡ്രൈവറെ പൊക്കി ആർ.ടി.ഒയുടെ മുമ്പിൽ ഹാജരാക്കിയത്. കുറ്റം ചെയ്തിട്ടുണ്ടെന്ന് ഇൻസ്പെക്ടർമാരുടെ റിപ്പോർട്ട് കൂടി ലഭിച്ചതോടെ ഉടൻ ലൈസൻസ് ആർ.ടി.ഒ. സസ്പെൻഡ് ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here