അർദ്ധരാത്രിയിൽ ആംബുലൻസ് വ്യുഹത്തിൽ കൊണ്ടുപോകുന്നത് റഷ്യൻ പട്ടാളക്കാരുടെ മൃതദേഹങ്ങളാണോ? 2500 പട്ടാളക്കാരുടെ മൃതദേഹങ്ങൾ നാട്ടിൽ എത്തിച്ചെന്ന് മാധ്യമങ്ങൾ; നിരാശനായ പുടിൻ കുടുംബത്തെ ഒളിവിൽ താമസിപ്പിച്ച് ഒളിച്ചോട്ടത്തിന് തയ്യാറെടുക്കുന്നോ?

0

പോർമുഖങ്ങളിൽ നിന്നും ദിവസേന വരുന്നത് നിരവധി വാർത്തകളാണ് അതിൽ സത്യം ഏത് മിഥ്യ ഏത് എന്ന് കണ്ടെത്തുക ബുദ്ധിമുട്ടുള്ള ഒന്നാണ്. യുക്രെയിനിലെ പോരാട്ടഭൂമിയും കാര്യങ്ങൾ അങ്ങനെയൊക്കെ തന്നെയാണ് . ഈ യുദ്ധം ആരംഭിച്ചതിനു ശേഷം പാശ്ചാത്യമാധ്യമങ്ങളെ എല്ലാം തന്നെ തലക്കെട്ട് ദിവസേന യുദ്ധം തന്നെയാണ്. ബെലാറൂസ് വഴി നൂറുകണക്കിന് റഷ്യൻ പട്ടാളക്കാരുടെ മൃതദേഹങ്ങളാണ് റഷ്യയിലേക്ക് കൊണ്ടുപോകുന്നത് എന്നാണ് ഇന്നത്തെ പ്രധാന വാർത്ത. ആംബുലൻസുകളിൽ റഷ്യയിൽ എത്തിച്ച് അവിടെനിന്നും രാത്രികാലങ്ങളിൽ ട്രെയിനിലും വിമാനത്തിലുമായാണത്രെ മൃതദേഹങ്ങൾ റഷ്യയിലേക്ക് കൊണ്ടുപോകുന്നത് എന്നാണ് വാർത്തകൾ വരുന്നത്.

റേഡിയോ ഫ്രീ യൂറോപ്പ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ബെലാറൂഷ്യൻ നഗരമായ ഹോമെലിലൂടെ കടന്നുപോകുന്ന നിരവധി സൈനിക ആംബുലൻസുകളുടെ ചിത്രമുണ്ട്. മാർച്ച് 13 വരെ 2500 റഷ്യൻ പട്ടാളക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കടത്തി എന്നാണ് അതിനു കീഴെ എഴുതിയിരിക്കുന്നത്. ഫെബ്രുവരി 24 ന് യുദ്ധം ആരംഭിച്ചതിനു ശേഷം ഇന്നുവരെ 14,000 റഷ്യൻ സൈനികരെ കൊന്നു തള്ളി എന്നാണ് യുക്രെയിൻ അവകാശപ്പെടുന്നത്. എന്നാൽ, അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറയുന്നത് 7000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ്. 500-ൽ താഴെ സൈനികർ മാത്രമെ കൊല്ലപ്പെട്ടിട്ടുള്ളു എന്ന് റഷ്യയും പറയുന്നു.

തെക്ക് കിഴക്കൻ ബെലാറൂസിലെ ഹോമെൽ നഗരത്തിലെ ആരോഗ്യപ്രവർത്തകർ തന്നെ പറയുന്നത് മൃതദേഹങ്ങൾ പല ആശുപ്ത്രി മോർച്ചറികളിലും കുന്നുകൂടി കിടക്കുകയാൻണ് എന്നാണെന്ന് മറ്റു ചില പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.മാസിൻ റെയിൽവേസ്റ്റേഷനിലെ ത്തിയ യാത്രക്കാർ, ട്രെയിനുകളിൽ മൃതദേഹം കയറ്റുന്നതു കണ്ട് ഞെട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു. ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയവരോട് അത് നീക്കം ചെയ്യാൻ സൈനികർ ആവശ്യപ്പെടുകയും ചെയ്തു എന്നും റിപ്പോർട്ടിൽ പറയുന്നു.

മാസിർ നഗരത്തിലെ പ്രധാന ആശുപത്രിയിലെ ഒരു ഡോക്ടറെ ഉദ്ധരിച്ചുകൊണ്ട് ഡെയ്ലി മെയിൽ എഴുതിയത്, ആംബുലൻസിൽ മൃതദേഹങ്ങൾ ബെലാറൂസിൽ എത്തിച്ച് അവിടെ നിന്നായിരുന്നു റഷ്യയിലേക്ക് കൊണ്ടുപോയിരുന്നത് എന്നാണ്. പിന്നീട് ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ആരോ പകർത്തുകയും ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതോടെ ഇപ്പോൾ രാത്രികാലങ്ങളിൽ മാത്രമാണ് മൃതദേഹങ്ങൾ നീക്കം ചെയ്യുന്നത് എന്നാണ്. പരിക്കേറ്റ പട്ടാളക്കാർ കൂടുതലായി എത്താൻ തുടങ്ങിയതോടെ ഹോമെൽ പോലുള്ള നഗരങ്ങളിൽ ആശുപത്രികളിൽ നിന്നെല്ലാം സാധാരണക്കാരായ രോഗികളെ ചികിത്സ നിർത്തി പറഞ്ഞുവിടുകയാണെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.

ഹൈപ്പർ സോണിക് മിസൈലുമായി യുദ്ധം കടുപ്പിച്ച് റഷ്യ

ഒരവസാനമില്ലാതെ തുടരുന്ന യുദ്ധം റഷ്യയുടെ ഉറക്കം കെടുത്താൻ തുടങ്ങി എന്ന സൂചനകളാണ് പാശ്ചാത്യ മാധ്യമങ്ങൾ പുറത്തുവിടുന്നത്. കൂടുതൽ മാരകായുധങ്ങളുമായി യുദ്ധം കടുപ്പിക്കാൻ ഒരുങ്ങുകയാണ് റഷ്യ. ഇതിന്റെ ഭാഗമായി തടുക്കാനാകാത കിൻഷാൽ ഹൈപ്പർസോണിക് മിസൈൽ റഷ്യ യുക്രെയിനു നേരെ ഇതാദ്യമായി പ്രയോഗിച്ചതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുക്രെയിന്റെ ഒരു ആയുധ സംഭരണശാലയ്ക്ക് നേരെയായിരുന്നു ആക്രമണം എന്നും റിപ്പോർട്ടിൽ പറയുന്നു.

റഷ്യൻ സ്റ്റേറ്റ് വാർത്താ ഏജൻസിയായ ആർ ഐ എയും ഈ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. 1250 മൈൽ ദൂരത്തിൽ വരെ സഞ്ചരിക്കാവുന്ന കിൻഷാൽ മിസൈലിന് അതി തീവ്രമായ പ്രഹരശേഷിയും ഉണ്ട്. യുക്രെയിനിലെ ഇവാനോ-ഫ്രാങ്ക്വിസ്‌ക് മേഖലയിലെ ഡെലിയാറ്റിൻ ഗ്രാമത്തിൽ ഉണ്ടായിരുന്ന ഒരു ഭൂഗർഭ ആയുധ സംഭരണ ശാല ഈ ആക്രമണത്തിൽ പൂർണ്ണമായും നശിച്ചതായും വാർത്താ ഏജൻസി പറയുന്നു. ഇന്നലെയായിരുന്നു ആക്രമണം നടന്നത്. അതിനിടയിൽ ഓഡേസയിലെ തുറമുഖത്തിനടുത്ത് റഷ്യൻ സൈന്യം ബാസ്റ്റൺ മിസൈൽ ഉപയോഗിച്ച് ആക്രമണം നടത്തിയതായി റഷ്യൻ സൈന്യം സ്ഥിരീകരിച്ചു.

അതേസമയം, യുദ്ധം പ്രതീക്ഷിച്ചതിലും കൂടുതൽ നീണ്ടു പോകുന്നതിനാൽ റഷ്യയ്ക്ക് ആയുധക്ഷാമം നേരിടാൻ സാധ്യതയുണ്ടേന്നും അതുകൊണ്ടുതന്നെ ഇത് പെട്ടെന്ന് അവസാനിപ്പിക്കാൻ കൂടുതൽ മാരകമായ ആയുധങ്ങൾ പ്രയോഗിച്ചേക്കാമെന്നും ഫ്രഞ്ച് മിലിറ്ററി റീവ്യു ആയ ഡി എസ് ഐയുടെ ചീഫ് എഡിറ്ററും സൈനിക തന്ത്രങ്ങളി ഗവേഷണം നടത്തുന്ന വ്യക്തിയുമായ ജോസെഫ് ഹെന്റോട്ടിൻ പറയുന്നു. അതായത് ഇനിയങ്ങോട്ട് കൂടുതൽ ഭീകരങ്ങളായ ആക്രമണങ്ങളായും റഷ്യ നടത്തുക എന്ന് ചുരുക്കം. ഹൈപ്പർസോണിക് മിസൈലിന്റെ പ്രയോഗം അതിന്റെ മുന്നോടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പുടിൻ ഒളിച്ചോട്ടത്തിന് തയ്യാറെടുക്കുകയാണോ ?

പ്രതീക്ഷകളെല്ലാം അസ്തമിച്ച പുടിൻ നിരാശനാണെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അന്തിമ ദിന പദ്ധതികൾ തയ്യാറാക്കി കഴിഞ്ഞതായി പുടിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ചുകൊണ്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു മുൻ റഷ്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനുമായി ബന്ധമുള്ള ഒരു ടെലെഗ്രാം ചാനലിനെ ഉദ്ധരിച്ചുകൊണ്ട് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത് പുടിന് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നാണ്. മാത്രമല്ല , നിരാശയിൽ നിന്നുണ്ടായ കോപം അടുത്തുള്ളവരുടെ മേലിലാണ് ഇപ്പോൾ പുടിൻ തീർക്കുന്നത് എന്നും പറയുന്നു.

പലരുമായുള്ള ബന്ധം അദ്ദേഹം തീർത്തും വിഛേദിച്ചു കഴിഞ്ഞു. രണ്ട് മുതിർന്ന പെണ്മക്കളോട് മാത്രമല്ല, ഒളിമ്പിക് ജിമ്നാസ്റ്റി ഉണ്ടായതായി പറയപ്പെടുന്ന, രഹസ്യമാക്കി വച്ചിരിക്കുന്ന മക്കളോടു പോലും ഇപ്പോൾ സമ്പർക്കം പുലർത്തുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല, ആണവ ഡ്രിൽ നടത്തണം എന്നുപറഞ്ഞ അടുത്തയിടെ തന്റെ സൈനിക ജനറൽ മാരെവരെ അദ്ദേഹം ഞെട്ടിച്ചു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

മറ്റൊരു റഷ്യാകാര്യ വിദഗ്ദൻ പറയുന്നത് പുടിൻ ഇതിനോടകം തന്നെ തന്റെ കുടുംബത്തെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി എന്നാണ്. അതൊരു ഭൂഗർഭ അറയല്ല, മറിച്ച് ഒരു ഭൂഗർഭ നഗരം തന്നെയാണെന്നും ആ വിദഗ്ദൻ പറയുന്നു. ഒരു ആണവ ആക്രമണം ഉണ്ടായാൽ പോലും തന്റെ കുടുംബത്തെ രക്ഷിക്കുന്നതിനുള്ള കരുതലുകൾ പുടിൻ എടുത്തുകഴിഞ്ഞുവത്രെ. മറ്റൊരു ടെലെഗ്രാം ചാനലായ ജനറൽ എസ് വി ആർ പറഞ്ഞത്, അടിയന്ത്രര ഒഴിപ്പിക്കൽ നടപടികളുടെ പരിശീലനത്തിൽ പങ്കെടുക്കാൻ മുതിർന്ന രാഷ്ട്രീയനേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ്. ഇതിന് മുൻകൈ എടുത്തിരിക്കുന്നത് പുടിൻ ആണെന്നും അവർ പറയുന്നു.

Leave a Reply