ഒപ്റ്റിക്കൽ ഇല്യൂഷന് മറ്റൊരു ഉദാഹരണമായി എട്ട് തൂണുകളുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു

0

ഒപ്റ്റിക്കൽ ഇല്യൂഷന് മറ്റൊരു ഉദാഹരണമായി എട്ട് തൂണുകളുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. നിശ്ചല ചിത്രത്തിലെ തൂണികളിലേക്ക് നോക്കുമ്പോൾ അവ ആടുന്നതായി കാണാം. ഇത് കാഴ്ചക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിൽ Eatvaca എന്ന പേരിലുള്ള ഒരു ഉപയോക്താവാണ് ചിത്രം അപ്‌ലോഡ് ചെയ്തത്. “കുടിയൻ പാണ്ടകൾ” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. മുളത്തടി പോലെ കാണപ്പെടുന്ന എട്ട് പച്ച തൂണുകളാണ് ചിത്രത്തിലുള്ളത്. ഒറ്റനോട്ടത്തിൽ ഈ എട്ട് നിരകളിൽ പ്രത്യേകിച്ചൊന്നുമില്ല – എന്നാൽ നിങ്ങൾ അൽപ്പനേരം ഉറ്റുനോക്കിയാൽ അവ നീങ്ങാൻ തുടങ്ങുമെന്ന് നിങ്ങൾക്ക് മനസ്സിലാകും.

Leave a Reply