ഭൂനികുതി നിരക്കുകള്‍ പ്രഖ്യാപിച്ച്‌ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍

0

തിരുവനന്തപുരം: സംസ്‌ഥാനത്തെ പരിഷ്‌കരിച്ച ഭൂനികുതി നിരക്കുകള്‍ പ്രഖ്യാപിച്ച്‌ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഇന്നലെ ബജറ്റ്‌ ചര്‍ച്ചയ്‌ക്ക്‌ മറുപടി പറയവേയാണു ബജറ്റില്‍ നിര്‍ദേശിച്ച പുതുക്കിയ ഭൂനികുതി നിരക്കുകള്‍ മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചത്‌.


പുതുക്കിയ നിരക്കനുസരിച്ച്‌ പഞ്ചായത്തുകളില്‍ 8.1 ആര്‍ വരെയുള്ള ഭൂമിയുടെ നികുതി ആര്‍ ഒന്നിന്‌ അഞ്ചുരൂപ നിരക്കിലായിരിക്കും.
8.1 ആര്‍-നു മുകളിലാണെങ്കില്‍ ആര്‍ ഒന്നിന്‌ എട്ടു രൂപ നിരക്കും. മുനിസിപ്പാലിറ്റിയില്‍: 2.43 ആര്‍ വരെ -ആര്‍ ഒന്നിന്‌ 10 രൂപ, 2.43 ആര്‍-ന്‌ മുകളില്‍ – 15 രൂപ/ആര്‍. കോര്‍പറേഷനില്‍: 1.62 ആര്‍ വരെ -20 രൂപ/ആര്‍ , 1.62 ആര്‍-ന്‌ മുകളില്‍ – 30 രൂപ/ആര്‍

LEAVE A REPLY

Please enter your comment!
Please enter your name here