മദ്യ നയം പിൻവലിക്കണം; സിപിഎം മാധ്യമ പ്രവർത്തകരെ വെല്ലുവിളിക്കുന്നു-പി കെ കൃഷ്ണദാസ്

0

കോട്ടയം: സർക്കാരിന്റെ പുതിയ മദ്യനയംപിൻവലിക്കണമെന്ന് ബി ജെ പി നേതാവ് പി കെ ​കൃഷ്ണ​ദാസ് പുതിയ മദ്യനയത്തിന്റെ ലക്ഷ്യം. കേരളത്തിൽ വ്യാപകമായി മദ്യമൊഴുകാൻ പോകുന്നു. എല്ലാ അർഥത്തിലും ഗുരുതരമായ സാമൂഹിക പ്രത്യാഘാതം ഉണ്ടാക്കും. ലഹരിമാഫിയ സജീവമാണ്. അതിനിടയിലാണ് മദ്യമൊഴുക്കാനുള്ള ശ്രമം. ഇത് കുറ്റകൃത്യം കൂട്ടും. കേരളം ഒരു ഭ്രാന്താലയമായി മാറും. ഇതാണോ പിണറായിയുടെ നവകേരളം. മദ്യനയത്തിലൂടെ കുടുംബ ദ്രോഹി എന്ന പട്ടം കൂടി പിണറായിക്ക് കിട്ടുംആശുപത്രിയിലെ ക്യൂ കുറയ്ക്കേണ്ട സർക്കാർ മദ്യശാലകൾക്ക് മുന്നിലെ ക്യൂ കുറയ്ക്കാൻ നോക്കുന്നുവെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.

സിൽവർ ലൈൻ സമരം സംഘർഷത്തിലേക്ക് കൊണ്ടുപോകാൻ സി പി എം ശ്രമിക്കുന്നുവെന്ന് പി കെ കൃഷ്ണദാസ് . കല്ല് പുന:സ്ഥാപിക്കുന്നത് സി പി എം നേതാക്കളാണ്. ഇത് പ്രതിരോധിക്കാൻ ജനങ്ങളെ നിർബന്ധിതമാക്കും. സർക്കാർ പദ്ധതി നടപ്പാക്കേണ്ടത് സർക്കാർ സംവിധാനമാണ്അല്ലാതെ സി പി എം അല്ല. നാളെ പൊലീസ് ചെയ്യേണ്ട ജോലിയും സി പി എം ചെയ്യുമോ? ഇതിന് സി പി എം മറുപടി പറയണമെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു. സുപ്രീംകോടതി വിധി സാമൂഹികാഘാത പഠനത്തിനുള്ള അനുമതിയാണ്. പാരിസ്ഥിതി ആഘാത പഠനത്തിനുള്ള അനുമതിയാണ്. അതിന് ആരും എതിരല്ല. ഇത്തരം പഠനത്തിന് കല്ലിടേണ്ട ആവശ്യമില്ല.

ഇന്ധന വിലവർധനയിൽ ബി ജെ പിക്കും ദുഃഖമുണ്ടമെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു. കേരളം മാത്രമാണ് ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാനം. ഇത് കുറയ്ക്കാൻ സംസ്ഥാനം തയ്യാറാകണം. എൽ ഡി എഫ് എല്ലാ തലത്തിലും ഒറ്റപ്പെടുകയാണ് . പണിമുടക്കിൽ സി പി എം പ്രവർത്തകർ അഴിഞ്ഞാടുകയായിരുന്നു. സി പി എം മാധ്യമ പ്രവർത്തകരെ വെല്ലുവിളിക്കുന്നു. സി പി എം സംസ്ഥാന സെക്രട്ടറി ഭീഷണിയുടെ സ്വരത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയാണെന്നും പി കെ കൃഷ്ണദാസം കോട്ടയത്ത് പറഞ്ഞു

Leave a Reply