നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ ഡോ. കഫീൽ ഖാനെ ലെജിസ്ലേറ്റീവ് കൗൺസിലർ സ്ഥാനാർത്ഥിയാക്കി സമാജ്‌വാദി പാർട്ടി

0

ലക്നൗ: നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ ഡോ. കഫീൽ ഖാനെ ലെജിസ്ലേറ്റീവ് കൗൺസിലർ സ്ഥാനാർത്ഥിയാക്കി സമാജ്‌വാദി പാർട്ടി. ദിയോറിയ-കുഷിനഗർ സീറ്റിൽ നിന്നുള്ള സ്ഥാനാർത്ഥിയായാണ് ഡോ കഫീൽ ഖാനെ സമാജ്‌വാദി പാർട്ടി നാമനിർദ്ദേശം ചെയ്തത്. നാളെ കഫീൽ ഖാൻ പത്രിക സമർപ്പിച്ചേക്കും.

ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിലിലെ ലോക്കൽ അതോറിറ്റി ഏരിയയിലെ 36 സീറ്റുകളിലേക്കും ഏപ്രിൽ 9നാണ് വോട്ടെടുപ്പ്. ഏപ്രിൽ 12-ന് വോട്ടെണ്ണലിന് ശേഷം ഫലം പുറത്തുവരും. നിയമസഭാ കൗൺസിലിൽ എസ്പിക്ക് നിലവിൽ 48 സീറ്റുകളും ഭാരതീയ ജനതാ പാർട്ടിക്ക് 36 എംഎൽഎമാരുമാണ് ഉള്ളത്.

നേരത്തെ,നിയമസഭാ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടി സീറ്റ് തന്നാൽ യോഗി ആദിത്യനാഥിനെതിരെ മത്സരിക്കാമെന്ന് കഫീൽ ഖാൻ പറഞ്ഞിരുന്നു . പല രാഷ്‌ട്രീയ പാർട്ടികളും താനുമായി ബന്ധപ്പെടുന്നുണ്ടെന്നും കഫീൽ ഖാൻ അവകാശപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here