പിതാവിനൊപ്പം സ്കൂട്ടറിൽ കോളജിലേക്ക് പോയ വിദ്യാർഥിനി ബസിടിച്ച് മരിച്ചു

0

പിതാവിനൊപ്പം സ്കൂട്ടറിൽ കോളജിലേക്ക് പോയ വിദ്യാർഥിനി ബസിടിച്ച് മരിച്ചു. വല്ലച്ചിറ ഇളംകുന്ന് കുറുവീട്ടിൽ ഡേവിസിന്‍റെ മകൾ ലയ (22) ആണ് മരിച്ചത്. അപകടത്തിൽ ഡേവിസിനും പരിക്കേറ്റു. കരുവന്നൂർ ചെറിയ പാലത്തിന് സമീപം ഇവർ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിക്കുകയായിരുന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട സെൻറ് ജോ​സ​ഫ് കോ​ള​ജി​ൽ ബി.​കോം അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​ണ്​ ല​യ. ല​യ​യെ കോ​ള​ജി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​മ്പോ​ൾ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.30ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ബ​സ്​ അ​മി​ത വേ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന്​ പ​റ​യു​ന്നു.

റോ​ഡി​ൽ​നി​ന്ന് അ​ൽ​പ്പം മാ​റി തെ​റി​ച്ചു വീ​ണ ഡേ​വി​സി​നെ നാ​ട്ടു​കാ​ർ ഉ​ട​ൻ കൂ​ർ​ക്ക​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. അ​പ​ക​ട​മു​ണ്ടാ​യ ഉ​ട​ൻ ബ​സ്​ ഡ്രൈ​വ​റും ക​ണ്ട​ക്ട​റും ഓ​ടി ര​ക്ഷ​പ്പ​ട്ടു. ല​യ​യു​ടെ മാ​താ​വ്​: ലി​ല്ലി. സ​ഹോ​ദ​രി: ലി​ഖി​യ. ചേ​ർ​പ്പ് പൊ​ലീ​സ്​ മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Leave a Reply