നാല് വയസുകാരി കടല തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടി മരിച്ചു

0

കോഴിക്കോട്:നാല് വയസുകാരി കടല തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടി മരിച്ചു. കോഴിക്കോട് ഉള്ളിയേരി നാറാത്ത് ചെറുവാട്ട് പ്രവീണിന്റെ മകള്‍ തന്‍വിയാണ്(4) മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ വീട്ടില്‍ അമ്മയോടൊപ്പം കടല തിന്നുകൊണ്ടിരിക്കെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply