പത്തനംതിട്ട റാന്നിയില്‍ 13 കാരിയെ അമ്മയുടെ കാമുകന്‍ പീഡിപ്പിച്ചതായി പരാതി

0

പത്തനംതിട്ട: പത്തനംതിട്ട റാന്നിയില്‍ 13 കാരിയെ അമ്മയുടെ കാമുകന്‍ പീഡിപ്പിച്ചതായി പരാതി.പ്രതി ഷിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വനിതാദിനത്തില്‍ സ്‌കൂള്‍ ടീച്ചറോടാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.

തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അച്ഛന്‍ ഉപേക്ഷിച്ചുപോയ കുട്ടി അമ്മയ്‌ക്കൊപ്പം വാടക വീട്ടിലാണ് താമസിച്ചിരുന്നത്.

കഴിഞ്ഞ മാസം 27-ാം തീയതിയും ഈ മാസം എട്ടാം തീയതിയുമായി മൂന്നുതവണ ഷിജു മോശമായി പെരുമാറിയെന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. അമ്മയുടെ സുഹൃത്തായ പ്രതി വാടക വീട്ടിലെ നിത്യസന്ദര്‍ശകനാണ്. ഈ ബന്ധം ദുരുപയോഗം ചെയ്തുകൊണ്ടാണ് ഇയാള്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്.

ഫെബ്രുവരി 27 ന് രാവിലെ ഏഴുമണിയോടെ പ്രതി വീട്ടിലെത്തി. ഈ സമയം കുട്ടിയുടെ അമ്മ പള്ളിയില്‍ ആരാധനയില്‍ പങ്കെടുക്കുകയായിരുന്നു. മാര്‍ച്ച്‌ മാസം രാവിലെ രണ്ടു തവണയും പ്രതി അപമര്യാദയായി പെരുമാറി. മൂന്നു തവണയും പെണ്‍കുട്ടി എതിര്‍ക്കുകയും കുതറി ഓടുകയും ചെയ്തു.

മോശം അനുഭവത്തെത്തുടര്‍ന്ന് പെണ്‍കുട്ടി മാനസികമായി തകര്‍ന്ന അവസ്ഥയിലാണെന്നും പൊലീസ് സൂചിപ്പിച്ചു. സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്ക് അറിവുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്

Leave a Reply