2016 ലെ നോട്ട് നിരോധനത്തിനുശേഷം ഒറ്റദിവസം കൊണ്ട് പല ഇന്ത്യക്കാരുടെയും പണമിടപാട് രീതികൾ മാറിപ്പോയി

0

2016 ലെ നോട്ട് നിരോധനത്തിനുശേഷം ഒറ്റദിവസം കൊണ്ട് പല ഇന്ത്യക്കാരുടെയും പണമിടപാട് രീതികൾ മാറിപ്പോയി. പരമ്പരാഗത നോട്ട് ഇടപാടുകളുടെ സ്ഥാനത്തു പേമെന്റ് ആപ്പുകൾ ചേക്കേറി. പേടിച്ചു മാറിനിന്നിരുന്നവരും കൈകാര്യം ചെയ്യാൻ അറിയാത്തവരുമെല്ലാം 2022 ആയപ്പോഴേക്കും പേമെന്റ് ആപ്പുകളെ കൈനീട്ടി സ്വീകരിച്ചു പോക്കറ്റിൽ കുടിയിരുത്തി. ബജറ്റിൽ എല്ലാം ഡിജിറ്റലാക്കുമെന്ന പ്രഖ്യാപനവും റിസർവ് ബാങ്ക് ഡിജിറ്റൽ രൂപീ കൊണ്ടുവരുമെന്നതും എല്ലാം കേന്ദ്രം വീണ്ടും ഓൺലൈൻ പേയ്‌മെന്റുകളെ പ്രോത്സാഹിപ്പിക്കുവാനുള്ള പരിപാടികൾക്ക് മുൻഗണന കൊടുക്കുന്നവെന്നതിന്റെ സൂചനയാണ്.പല ആപ്പുകളും ഉണ്ടെങ്കിലും, തട്ടിപ്പുകൾക്ക് തടയിടുന്നതും വിശ്വാസ്യത കൂടുതലുള്ളതുമായ ആപ്പുകൾ തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കുക. 2021 ൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ പണമിടപാട് ആപ്പുകൾ ഇവയാണ്.

Leave a Reply