കൈക്കൂലി വാങ്ങുന്നതിനിടെ ജല അതോറിറ്റി ഉദ്യോഗസ്ഥന്‍ പിടിയില്‍

0

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ ജല അതോറിറ്റി ഉദ്യോഗസ്ഥന്‍ പിടിയില്‍. എരഞ്ഞിപ്പാലം സരോവരം സബ്ഡിവിഷന്‍ ഓഫീസിലെ അസിസ്റ്റന്‍റ് എന്‍ജീനിയര്‍ പി.ടി.സുനില്‍കുമാറിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

അ​മൃ​ത് പ്രോ​ജ​ക്ട് നാ​ല് പ​ദ്ധ​തി​യു​ടെ ക​രാ​റു​കാ​ര​നാ​യ വി. ​രാ​ജീ​വി​ന് ക്വാ​ഷ​ൻ ഡി​പ്പോ​സി​റ്റാ​യി കെ​ട്ടി​വ​ച്ച തു​ക തി​രി​കെ ല​ഭി​ക്കു​ന്ന​തി​നാ​ണ് സു​നി​ൽ​കു​മാ​ർ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്. ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യി രാ​ജീ​വ് ഏ​ഴു ല​ക്ഷം രൂ​പ ക്വാ​ഷ​ൻ ഡി​പ്പോ​സി​റ്റാ​യി കെ​ട്ടി​വ​ച്ചി​രു​ന്നു.

പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി ഗ്യാ​ര​ന്‍റി പി​രീ​ഡ് 2021 ഒ​ക്ടോ​ബ​റി​ൽ ക​ഴി​ഞ്ഞി​തി​നു പി​ന്നാ​ലെ തു​ക മ​ട​ക്കി ല​ഭി​ക്കു​ന്ന​തി​നാ​യി രാ​ജീ​വ് സ​രോ​വ​രം അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റു​ടെ ഓ​ഫി​സി​ൽ അ​പേ​ക്ഷ ന​ൽ​കി. നി​ര​വ​ധി ത​വ​ണ അ​സി. എ​ൻ​ജി​നീ​യ​റെ സ​മീ​പി​ച്ചെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.

വീ​ണ്ടും അ​സി. എ​ൻ​ജി​നീ​യ​റെ സ​മീ​പി​ച്ച രാ​ജീ​വി​നോ​ട് 10,000 രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ര​ണ്ട് ത​വ​ണ സു​നി​ല്‍​കു​മാ​ര്‍ കൈ​ക്കൂ​ലി വാ​ങ്ങി. മൂ​ന്നാം​ത​വ​ണ​യും കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് വി​ജി​ല​ന്‍​സി​നെ അ​റി​യി​ച്ച​ത്.

Leave a Reply